കാ​ഞ്ഞ​ങ്ങാ​ട്: കൈ​ത്ത​റി വ​സ്ത്ര ഡ​യ​റ​ക്ട​റേ​റ്റ് ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം, ജി​ല്ലാ കൈ​ത്ത​റി വി​ക​സ​ന സ​മി​തി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ഓ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൈ​ത്ത​റി വ​സ്ത്ര പ്ര​ദ​ര്‍​ശ​ന വി​പ​ണ​ന മേ​ള​യും സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത​യും കോ​ട്ട​ച്ചേ​രി പെ​ട്രോ​ള്‍ പ​മ്പി​ന് പി​റ​കു​വ​ശ​ത്തു​ള്ള കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ച്ചു. 14 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നും ഉ​ത്പാ​ദി​പ്പി​ച്ച കൈ​ത്ത​റി ഷ​ര്‍​ട്ട്, മു​ണ്ട്, സാ​രി, ചു​രി​ദാ​ര്‍, വി​വി​ധ​യി​നം അ​ല​ങ്കാ​ര വ​സ്തു​ക്ക​ള്‍ എ​ന്നി​വ 25 ഓ​ളം സ്റ്റാ​ളു​ക​ളി​ല്‍ 20 ശ​ത​മാ​നം ഗ​വ. റി​ബേ​റ്റോ​ട് കൂ​ടി​യാ​ണ് പ്ര​ദ​ര്‍​ശ​ന​വും വി​ല്പ​ന​യും ന​ട​ത്തു​ന്ന​ത്. സ​പ്ലൈ​കോ​യു​ടെ ഓ​ണം ഫെ​യ​റും തൊ​ട്ട​ടു​ത്ത് ത​ന്നെ​യു​ണ്ട്.

മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​വി. സു​ജാ​ത മു​ഖ്യാ​തി​ഥി​യാ​യി. വൈ​സ് ചെ​യ​ര്‍​മാ​ന്‍ ബി​ല്‍​ടെ​ക് അ​ബ്ദു​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ എ​ന്‍. ശോ​ഭ​ന, കെ. ​രാ​ജ്മോ​ഹ​ന്‍, കെ.​പി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​വി. കൃ​ഷ്ണ​ന്‍, സ്റ്റീ​ഫ​ന്‍ ജോ​സ​ഫ്, നൗ​ഫ​ല്‍ കാ​ഞ്ഞ​ങ്ങാ​ട്, ക​രീം ച​ന്തേ​ര, എം. ​കു​ഞ്ഞ​മ്പാ​ടി, നി​സാം, ടി.​വി. വി​ജ​യ​ന്‍, സ​ണ്ണി അ​ര​മ​ന, പി.​ടി. ന​ന്ദ​കു​മാ​ര്‍, ആ​ന്‍റ​ക്‌​സ് ജോ​സ​ഫ്, ജി​ല്ലാ സ​പ്ലൈ​ഓ​ഫീ​സ​ര്‍ കെ.​എ​ന്‍. ബി​ന്ദു, ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി റ​ജി​സ്ട്രാ​ര്‍ വി.​ബി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജി​ല്ലാ കൈ​ത്ത​റി വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് എ. ​അമ്പൂഞ്ഞി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​പ്ലൈ​കോ കോ​ഴി​ക്കോ​ട് മേ​ഖ​ല മാ​നേ​ജ​ര്‍ ടി.​സി. അ​നൂ​പ് സ്വാ​ഗ​ത​വും ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ കെ. ​സ​ജി​ത് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.