മൗക്കോട് സ്കൂളിൽ വർണക്കൂടാരം ഉദ്ഘാടനം ചെയ്തു
1450042
Tuesday, September 3, 2024 1:21 AM IST
കുന്നുംകൈ: മൗക്കോട് ജിഎൽപിഎസിൽ നിർമിച്ച പ്രീസ്കൂൾ വർണകൂടാരം പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
എസ്എസ്കെ കാസർഗോഡ് ഡിപിസി വി.എസ്. ബിജുരാജ്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ കെ.കെ. തങ്കച്ചൻ, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാത്യു, വാർഡ് മെംബർമാരായ എം.വി. ലിജിന, ഇ.ടി. ജോസ്, കാസർഗോഡ് ഡിപിഒ കെ.പി. രഞ്ജിത്, ചിറ്റാരിക്കാൽ എഇഒ ടി.പി. രത്നാകരൻ, ചിറ്റാരിക്കാൽ ബിപിസി വി.വി. സുബ്രഹ്മണ്യൻ, പിടിഎ പ്രസിഡന്റ് പി. ഉമർ മൗലവി, എംപിടിഎ പ്രസിഡന്റ് ഷംന മജീദ്, എസ്എംസി ചെയർമാൻ പി.പി. രവീന്ദ്രൻ, ഷാജി അറക്കക്കാലായിൽ എന്നിവർ പ്രസംഗിച്ചു മുഖ്യാധ്യാപകൻ കെ.കെ. ഗണേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി നന്ദിയും പറഞ്ഞു.