നീ​ലേ​ശ്വ​രം: തൈ​ക്ക​ട​പ്പു​റ​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ക​ര​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പു​റ​ത്തേ​ക്കൈ​യി​ലെ കെ.​വി. ഉ​മേ​ശ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​സീ​ബ് എ​ന്ന ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബോ​ട്ടി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​ഞ്ചു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.