കാഞ്ഞങ്ങാട്: ജില്ലാ ഭരണകൂടം സാമൂഹ്യനീതി വകുപ്പുമായി സഹകരിച്ച് നടപ്പിലാക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള സംയോജിത ഉപജീവന പദ്ധതിയായ ഐ ലീഡ് മറ്റൊരു നാഴികക്കല്ല് പിന്നിടുകയാണ്.
ഐലീഡിന്റെ ഭാഗമായി നിര്‍മിച്ച ഉത്പന്നങ്ങള്‍ ആദ്യമായി വിപണിയിലെത്തി. വ്യവസായ വകുപ്പ് സംഘടിപ്പിച്ച കൈത്തറി വിപണന മേളയിലാണ് ഐലീഡ് ഉത്പന്നങ്ങള്‍ക്കായി സ്റ്റാള്‍ ഒരുക്കിയത്. 12 വരെ നടക്കുന്ന മേളയില്‍ പെരിയ മോഡല്‍ ചൈല്‍ഡ് റീഹാബിലിറ്റേഷന്‍ സെന്റര്‍, പെര്‍ള നവജീവന സ്പെഷല്‍ സ്കൂള്‍, കാഞ്ഞങ്ങാട് റോട്ടറി സ്പെഷല്‍ സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ നോട്ട് ബുക്ക്, അച്ചാറുകള്‍, ചവിട്ടികള്‍, ഫിനോയില്‍, ടോയ്ലറ്റ് ക്ലീനര്‍, ഫ്ലവര്‍ വേസ്, ഡിഷ് വാഷ്, ഹാനഡ് വാഷ് തുടങ്ങിയ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.