അവകാശനിഷേധം പിണറായി സര്‍ക്കാരിന്റെ സ്ഥായിഭാവം: പി.കെ. ഫൈസല്‍
1450648
Thursday, September 5, 2024 12:59 AM IST
കാഞ്ഞങ്ങാട്: ജീവനക്കാര്‍ക്കും സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും യഥാസമയം നല്‍കേണ്ട ആനുകൂല്യങ്ങള്‍ തടഞ്ഞുവെക്കലും അനുവദിക്കാതിരിക്കലും പിണറായി സര്‍ക്കാരിന്റെ സ്ഥായിഭാവമാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍.
പെന്ഷന് പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ആറു ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, ഫെസ്റ്റിവെല്‍ അലവന്‍സ് വര്‍ധിപ്പിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൊസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.സി. സുരേന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു.
പലേരി പത്മനാഭന്, കെ.വി. രാഘവന്, ജി. മുരളീധരന്, പി. ദാമോദരന്‍ നമ്പ്യാര്‍, കെ.എം. വിജയന്, കെ. സരോജിനി, ബി. റഷീദ, വി.വി. ജയലക്ഷ്മി, ടി.കെ. എവുജിന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുരുഷോത്തമന് കാടകം സ്വാഗതവും ചന്ദ്രന് നാലാപ്പാടം നന്ദിയും പറഞ്ഞു