അധാര്‍മികതയുടെ കൂത്തരങ്ങായി പിണറായി സര്‍ക്കാര്‍: സോണി സെബാസ്റ്റ്യന്‍
1450647
Thursday, September 5, 2024 12:59 AM IST
കാഞ്ഞങ്ങാട്: അധാര്‍മികതയുടെ കൂത്തരങ്ങായി കേരളത്തെ മാറ്റിയാതാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഭരണ നേട്ടമെന്നും,ആഭ്യന്തര വകുപ്പിനെ ഉപയോഗപ്പെടുത്തി സ്വര്ണ്ണകള്ളക്കടത്തുള്പ്പടെയുള്ള നിരവധി തട്ടിപ്പുകള്‍ക്ക് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെപ്പോലും വിശ്വാസമില്ലാതെ സ്വയരക്ഷയ്ക്ക് തോക്ക് ലൈസന്‍സ് സമ്പാദിക്കാനുള്ള തിടുക്കത്തിലാണ് ഭരണകക്ഷി എംഎല്‍എമാര്‍ പോലുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടത്തിയ നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി. കുഞ്ഞിക്കണ്ണന്, ഹക്കീം കുന്നില്‍,
എ. ഗോവിന്ദന് നായര്‍, കെ. നീലകണ്ഠന്, എം. അസിനാര്‍, രമേശന് കരുവാച്ചേരി, പി.ജി. ദേവ്, കെ.കെ. രാജേന്ദ്രന്, എം.സി. പ്രഭാകരന്, മീനാക്ഷി ബാലകൃഷ്ണന്, എം. കുഞ്ഞമ്പു നമ്പ്യാര്‍, മാമുനി വിജയന്, പി.വി. സുരേഷ്, വി.ആര്. വിദ്യാസാഗര്‍, ഗീത കൃഷ്ണന്, സി.വി. ജയിംസ്, സുന്ദര ആരിക്കാടി, ധന്യ സുരേഷ്, ആര്. ഗംഗാധരന്, കെ.വി. വിജയന്, ജോയി ജോസഫ്, ഉമേശന് ബേളൂര്‍, മധുസൂദനന് ബാലൂര്‍, കെ.വി. ഭക്തവത്സലന്, ടി. ഗോപിനാഥന് നായര്‍, എം. രാജീവന് നമ്പ്യാര്‍, ഡി.എം.കെ. മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.