വ്യാപാരമേഖലയിലെ പ്രശ്നപരിഹാരത്തിന് സർക്കാരുകൾ ഇടപെടണം: കെവിവിഇഎസ്
1450526
Wednesday, September 4, 2024 7:19 AM IST
തൃക്കരിപ്പൂർ: തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഉദിനൂർ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. നടക്കാവ് മിദ്ലാജ് മിനി ഹാളിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അധ്യക്ഷത വഹിച്ചു.
കെ.ജെ. സജി, പി.പി. മുസ്തഫ, സി.എച്ച്. അബ്ദുൾ റഹീം, ഗിരീഷ് ചീമേനി, കെ.വി. ബാലകൃഷ്ണൻ, എ.ജി. മുത്തലീബ്, റോയ് എൽദോസ്, കെ. പ്രകാശൻ, കെ. ജനാർദനൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: എം. നാരായണൻ-പ്രസിഡന്റ്, രമേശൻ ആനിക്കാടി-വൈസ് പ്രസിഡന്റ്, എ.ജി. മുത്തലിബ്-സെക്രട്ടറി, റോയ് എൽദോസ്-ജോയിന്റ് സെക്രട്ടറി, കെ. ജനാർദനൻ-ട്രഷറർ.