എഡിജിപിക്കെതിരെ നടപടിയില്ലാത്തതിനു കാരണം രഹസ്യങ്ങള്‍ പുറത്താകുമെന്ന ഭയം: ജോമോന് ജോസ്
1450644
Thursday, September 5, 2024 12:59 AM IST
കാസര്‍ഗോഡ്: അരമന രഹസ്യങ്ങള്‍ പുറത്ത് വരുമെന്ന പേടികൊണ്ടാണ് എഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്.
ഭരണകക്ഷി എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പോലീസിലെ അധോലകത്തെക്കുറിച്ച് സമഗ്ര അനേഷണം നടത്തുക, മുഖ്യമന്ത്രി രാജിവെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്ന പൊളിറ്റിക്കല്‍ സെക്രട്ടറിയും ഡിജിപിയെ നിയന്ത്രിക്കുന്ന എഡിജിപിയും കേരളത്തിന് അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ല പ്രസിഡന്റ് കെ.ആര്. കാര്ത്തികേയന് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി.പി. പ്രദീപ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഷോണി കെ. തോമസ്, വിനോദ് കപ്പിത്താന്, സച്ചിന് കെ. മാത്യു, മാര്ട്ടിന് ജോര്‍ജ്, ദീപു കല്യോട്ട്, അനൂപ് കല്യോട്ട്, ഗിരികൃഷ്ണന്‍ കൂടാല, റാഫി അഡൂര്‍, രതീഷ് കാട്ടുമാടം, രജിത രാജന്, ആരിഫ് മച്ചമ്പാടി, ജുനൈദ് ഉറുമി, ഐ.എസ്. വസന്തന്, ഷിബിന്‍ ഉപ്പിലിക്കൈ, അര്ജുനന് തായലങ്ങാടി എന്നിവര്‍ പ്രസംഗിച്ചു.