നേത്രപരിശോധനാ ക്യാന്പ് നടത്തി
1450969
Friday, September 6, 2024 1:46 AM IST
വെള്ളരിക്കുണ്ട്: ദേശീയ നേത്രദാന പക്ഷാചാരണത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ എടത്തോട് സായംപ്രഭ ഹാളിൽ നേത്രപരിശോധനാ ക്യാന്പും ബോധവത്കരണ ക്ലാസും നടത്തി. ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ ടി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ജോസഫ് വർക്കി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സാജു സെബാസ്റ്റ്യൻ, ഒപ്റ്റോമെട്രിസ്റ്റ് ആശ്രിത എന്നിവർ ക്ലാസെടുത്തു. ജെഎച്ച്ഐ എൻ.ആർ. നിഖിഷ, ജെപിഎച്ച്എൻ മായ മാത്യു, അഖില നിഷാന്ത്, സി. ഗീത, കെ. ദാമോദരൻ, പി.ആർ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.