കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
1451251
Saturday, September 7, 2024 1:37 AM IST
വെള്ളരിക്കുണ്ട്: അധ്യാപക ദിനത്തോടനുബന്ധിച്ച് കേരള കോൺഗ്രസ്-എം ജില്ലാ കമ്മിറ്റിയുടെയും സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ അധ്യാപക ദമ്പതിമാരായ കൊല്ലക്കൊമ്പിൽ ജോർജിനെയും മേരിയെയും വീട്ടിലെത്തി ആദരിച്ചു. ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജോസ് പാഴുകുന്നേൽ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡന്റ് ജോയി മൈക്കിൾ, സംസ്കാരിക വേദി ജില്ലാ പ്രസിഡന്റ് ബേബി പുതുമന, ജില്ലാ സെക്രട്ടറിമാരായ ബിജു തുളിശേരി, ചാക്കോ തെന്നിപ്ലാക്കൽ, സിജി കട്ടക്കയം, കള്ളാർ പഞ്ചായത്തംഗം ജോസ് പുതുശേരികാലായിൽ, ടോമി ഈഴറാട്ട്, ബിജു പാറാട്ടി, തോമസ് പാലമറ്റം, കൊച്ചുമോൻ, ബെന്നി വിലങ്ങാട് എന്നിവർ പ്രസംഗിച്ചു.