വ​ന​നി​യ​മം പൊ​ളി​ച്ചെ​ഴു​ത​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Monday, February 19, 2024 5:45 AM IST
പ​ന​ത്ത​ടി: വ​ന്യ​മൃ​ഗ​ങ്ങ​ള്‍​ക്ക് സം​ര​ക്ഷ​ണം ന​ല്‍​കി കൊ​ണ്ട് കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക സ​മൂ​ഹ​ത്തെ ദ്രോ​ഹി​ക്കു​ന്ന കാ​ല​ഹ​ര​ണ​പ്പെ​ട്ട വ​ന​നി​യ​മ​ങ്ങ​ള്‍ പൊ​ളി​ച്ചെ​ഴു​താ​ന്‍ വേ​ണ്ട ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ​ന​ത്ത​ടി ഫൊ​റോ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ക​ര്‍​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യി​ല്‍ ഇ​റ​ങ്ങു​ന്ന കാ​ട്ടു​മൃ​ഗ​ങ്ങ​ളെ പി​ടി​കൂ​ടാ​നു​ള്ള സ്വാ​ത​ന്ത്ര്യം ക​ര്‍​ഷ​ക​ന് ന​ല്‍​ക​ണം.

അ​ല്ലാ​ത്ത​പ​ക്ഷം ക​ര്‍​ഷ​ക​ര്‍ സം​ഘ​ടി​ത​മാ​യി നി​യ​മം ക​യ്യി​ലെ​ടു​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​പ്പെ​ടു​മെ​ന്ന് യോ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ഫി​ലി​പ്പ് ക​വി​യി​ല്‍ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​ജോ​ജി കാ​ക്ക​ര​മ​റ്റ​ത്തി​ല്‍ ക്ലാ​സ് ന​യി​ച്ചു. ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​ണി തോ​ല​മ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​ഡോ. ജോ​സ​ഫ് വാ​ര​ണ​ത്ത്, ഫാ. ​ആ​ന്‍റ​ണി ചാ​ണ​ക്കാ​ട്ടി​ല്‍, പി​യൂ​സ് പ​റ​യി​ടം, സ്റ്റീ​ഫ​ന്‍ മ​ലേ​പ​തി​യി​ല്‍, ജോ​യി കീ​ച്ചേ​രി, സ​ണ്ണി ഇ​ല​വു​ങ്ക​ല്‍, ബാ​ബു പാ​ലാ​പ​റ​മ്പി​ല്‍, റോ​ണി ആ​ന്‍റ​ണി, സി​ബി പു​തു​വീ​ട്ടി​ല്‍, ജി​ജി പോ​ള്‍, തോ​മ​സ്, വി​ല്‍​സ​ണ്‍, ജോ​യി തോ​ട്ടം, ജോ​സ് നാ​ഗ​രോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.