പോ​ക്‌​സോ കേ​സി​ൽ പ്രതിക്ക് 15 വ​ർ​ഷം ത​ട​വ്
Thursday, September 26, 2024 7:58 AM IST
മ​ട്ട​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പ​ല​ത​വ​ണ​യാ​യി ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ കു​ട്ടി​യു​ടെ അ​മ്മാ​വ​നെ 15 വ​ർ​ഷം ത​ട​വി​നും 1,20,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും മ​ട്ട​ന്നൂ​ർ പോ​ക്‌​സോ അ​തി​വേ​ഗ കോ​ട​തി ശി​ക്ഷി​ച്ചു. അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി അ​നി​റ്റ് ജോ​സ​ഫാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. ഒ​രു​ല​ക്ഷം രൂ​പ ഇ​ര​യ്ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ൽ​ക​ണം.


ക​ഴി​ഞ്ഞ വ​ർ​ഷം മു​ഴ​ക്കു​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ എ​സ്ഐ ഷി​ബു എ​ഫ്. പോ​ളാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​വി. ഷീ​ന ഹാ​ജ​രാ​യി.