ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ സി​റ്റിം​ഗി​ൽ 16 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു
Thursday, September 26, 2024 7:58 AM IST
ക​ണ്ണൂ​ർ: സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം പി. ​റോ​സ ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ൾ​ക്കാ​യി ക​ണ്ണൂ​ർ ക​ള​ക്ട​റേ​റ്റി​ൽ ന​ട​ത്തി​യ സി​റ്റിം​ഗി​ൽ 16 കേ​സു​ക​ൾ പ​രി​ഗ​ണി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ 13 ഉം, ​കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ മൂ​ന്നു കേ​സു​ക​ളു​മാ​ണ് പ​രി​ഗ​ണി​ച്ച​ത്. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ ഒ​ന്നു​ൾ​പ്പെ​ടെ ആ​റു കേ​സു​ക​ൾ തീ​ർ​പ്പാ​ക്കി.

സ്ഥ​ല​വും വീ​ടും അ​നു​വ​ദി​ക്ക​ണ​മെ​ന്ന കാ​സ​ർ​ഗോ​ഡ് പെ​ർ​ഡാ​ല ചെ​ടേ​ക്കാ​ൽ ഹൗ​സി​ലെ കെ .​എം. ഫാ​ത്തി​മ​ത്ത് ഷം​സീ​ന​യു​ടെ പ​രാ​തി പ​രി​ഗ​ണി​ച്ച്, ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ്ഥ​ല​വും വീ​ടും ആ​റ് മാ​സ​ത്തി​ന​കം അ​നു​വ​ദി​ക്കാ​മെ​ന്ന് കാ​സ​ർ​ഗോ​ഡ് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.
കാ​റ്റ​ഗ​റി ന​മ്പ​ർ 199/2016 എ​ച്ച്എ​സ്എ അ​റ​ബി​ക് റാ​ങ്ക് ലി​സ്റ്റി​ന്‍റെ കാ​ലാ​വ​ധി കോ​വി​ഡ് കാ​ല​ത്ത് 2021 ന​വം​ബ​ർ മൂ​ന്നി​ന് അ​വ​സാ​നി​ച്ച​തി​നാ​ൽ നി​യ​മ​നം ല​ഭി​ച്ചി​ല്ലെ​ന്നും നി​ല​വി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് പ്ര​സ്തു​ത ലി​സ്റ്റി​ൽ​നി​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നു​മു​ള്ള ഏ​ച്ചൂ​രി​ലെ ടി.​എം. ജാ​സ്മി​ന്‍റെ പ​രാ​തി ക​മ്മീ​ഷ​ൻ കേ​ര​ള പി​എ​സ്‌​സി​ക്ക് കൈ​മാ​റി.


ച​ട്ടു​ക​പ്പാ​റ ജി​എ​ച്ച്എ​സ്എ​സി​ൽ ഫു​ൾ​ടൈം ജൂ​ണി​യ​ർ അ​റ​ബി​ക് ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ​രാ​തി​യി​ൽ, അ​ധി​ക ത​സ്തി​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന സ്‌​കൂ​ളി​ന്‍റെ ആ​വ​ശ്യം പ​രി​ഹ​രി​ക്ക​പ്പെ​ട്ട​താ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡി​ഡി​ഇ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. 2023-24 വ​ർ​ഷം നാ​ല് അ​ധി​ക ത​സ്തി​ക അ​നു​വ​ദി​ച്ച​തി​ൽ എ​ൽ​ജി അ​റ​ബി​ക് ത​സ്തി​ക കൂ​ടി ഉ​ൾ​പ്പെ​ട്ട​താ​യി ഡി​ഡി​ഇ വ്യ​ക്ത​മാ​ക്കി.