പ​ച്ച​ക്ക​റിത്തെെ​ കി​റ്റ് വി​ത​ര​ണം ചെ​യ്തു
Wednesday, September 25, 2024 7:30 AM IST
ചെ​റു​പു​ഴ: കൃ​ഷി വ​കു​പ്പി​ന്‍റെ പ​ച്ച​ക്ക​റി വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം ചെ​റു​പു​ഴ കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി തൈ​ക​ൾ, ദീ​ർ​ഘ​കാ​ല പ​ച്ച​ക്ക​റി തൈ​ക​ൾ, വ​ള​ങ്ങ​ൾ, ജൈ​വ കീ​ട​നാ​ശി​നി​ക​ൾ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റ് ക​ർ​ഷ​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.

കൃ​ഷി ഓ​ഫീ​സ​ർ പി. ​അ​ഞ്ജു പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​ശ​ശി​ധ​ര​ൻ കി​റ്റ് ഏ​റ്റു​വാ​ങ്ങി. കൃ​ഷി അ​സി​സ്റ്റ​ന്‍റ് സു​രേ​ഷ് കു​റ്റൂ​ർ, പി. ​ഗീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 63 ക​ർ​ഷ​ക​ർ​ക്കാ​ണ് കി​റ്റ് ല​ഭി​ച്ച​ത്. ത​ക്കാ​ളി, വ​ഴു​തി​ന, മു​ള​ക്, അ​ഗ​ത്തി ചീ​ര, പ​പ്പാ​യ, മു​രി​ങ്ങ, കോ​വ​ൽ എ​ന്നീ പ​ച്ച​ക്ക​റി തൈ​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.