ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യാ മാ​പ്പ്: കി​ഫ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി അ​യ​ച്ചു
Thursday, September 26, 2024 7:58 AM IST
കൊ​ട്ടി​യൂ​ർ: ക​സ്തൂ​രി​രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ക്കോ സെ​ൻ​സി​റ്റീ​വ് ഏ​രി​യ മാ​പ്പ് ത​യാ​റാ​ക്കി​യ​തി​ലു​ണ്ടാ​യ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന് പ​രാ​തി​ക​ൾ അ​യ​ച്ചു.

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ൾ ഇ​തി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ക്ഷേ​പ​ങ്ങ​ളും പ​രാ​തി​ക​ളും ഉ​ണ്ടെ​ങ്കി​ൽ 30ന​കം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു. കി​ഫ കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ വ​ട​ക്ക​യി​ൽ പ​രാ​തി​ക​ൾ ത​പാ​ൽ മു​ഖേ​നെ അ​യ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.​കി​ഫ യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി​യാ​ളു​ക​ളും ത​പാ​ൽ​വ​ഴ പ​രാ​തി​ക​ൾ അ​യ​ച്ചു.