കാ​രു​ണ്യ​സ്പ​ർ​ശം ചി​കി​ത്സാപ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, September 26, 2024 7:43 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​എ കാ​രു​ണ്യ സ്പ​ർ​ശ​മെ​ന്ന പേ​രി​ൽ വൃ​ക്ക​രോ​ഗി​ക​ൾ​ക്കാ​യി ചി​കി​ത്സ സ​ഹാ​യ പ​ദ്ധ​തി ആ​രം​ഭി​ച്ചു. വൈ​എം​സി​എ ഇ​ൻ​ഡോ​ർ കോ​ർ​ട്ടി​ൽ ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ദ്ധ​തി​യി​ലേ​ക്കു​ള്ള ആ​ദ്യ​ഗ​ഡു​വാ​യ ആ​റു ല​ക്ഷം രൂ​പ ക​രു​വ​ഞ്ചാ​ൽ വൈ​എം​സി​യ​ക്ക് ന​ൽ​കാ​നാ​യി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​ക്ക് ദേ​ശീ​യ ട്ര​ഷ​റ​ർ റെ​ജി ജോ​ർ​ജ് കൈ​മാ​റി.


വൈ​എം​സി​എ ​ക​ണ്ണൂ​ർ സ​ബ് റീ​ജ​ണ​ൽ ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു. ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ. ഉ​ദ്ഘാ​ട​നം ചെ​യ​തു. ഫാ. ​സാ​ബു പു​തു​ശേ​രി, പ്ര​സി​ഡ​ന്‍റ് സാ​ബു ചാ​ണ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്രസംഗിച്ചു.

കാ​രു​ണ്യ സ്പ​ർ​ശം ക​ൺ​വീ​ന​ർ​മാ​രാ​യ ജ​യി​സ​ൺ ഓ​ണ​ങ്കു​ളം, രാ​ജു ചെ​രി​യ​ൻ​കാ​ല, പി.​വി.​ജോ​സ്, സ​ജി ക​രു​വേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.