ദ​ത്ത് ഗ്രാ​മ​ത്തിലേക്ക് വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി
Wednesday, September 25, 2024 7:30 AM IST
ച​പ്പാ​ര​പ്പ​ട​വ്: എ​ൻ​എ​സ്എ​സ് ദി​ന​ത്തി​ൽ ദ​ത്ത് ഗ്രാ​മ​ത്തി​ലെ15 വീ​ടു​ക​ളി​ൽ വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യേ​ഴ്‌​സ്.

വി​ദ്യാ​ർ​ഥി​ക​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​പി. അ​ഹ​മ്മ​ദ് എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​ർ​ക്ക് കൈ​മാ​റി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗാം ഓ​ഫീ​സ​ർ കെ. ​അ​നി​ത, അ​ൻ​വ​ർ ശാ​ന്തി​ഗി​രി, എ​ൻ.​എ​സ്. മ​നീ​ഷ, ലീ​ഡ​ർ​മാ​രാ​യ മി​സ്ന മു​ഹ​മ്മ​ദ്, അ​മ്പി​ൻ തോ​മ​സ്, പി. ​പ്ര​കാ​ശ​ൻ, പി.​പി. ഷി​ജു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.