ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ തോട്ടിൻ കരയിൽ ചാരായ നിർമാണത്തിനായി സൂക്ഷിച്ച 75 ലിറ്റർ വാഷ് പിടികൂടി നശിപ്പിച്ചു. പാടാംകവല- കാഞ്ഞിരക്കൊല്ലി റോഡിലുള്ള തോട്ടിൻ കരയിലാണ് വാഷ് കണ്ടെത്തിയത്.
ശ്രീകണ്ഠപുരം എക്സൈസ് റേഞ്ച് ഇന്റലിജൻസ് ഓഫീസർ പി.ആർ. സജീവന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. ലത്തീഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എം.പി. ഹാരിസ്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. റിംന, ഡ്രൈവർ കെ.വി. പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.