എടൂർ: ആറളം പഞ്ചായത്തിൽ മൂന്നാം വാർഡിലെ അക്ഷര ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വയനാടിന് "ഒരു കൈത്താങ്" മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപയുടെ ചെക്ക് ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷിന് കൈമാറി.
വായനശാലയുടെ പുസ്തക വിതരണോദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.ജെ. ജെസിമോൾ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മാത്യു ചീരംകുന്നേൽ, ജോസ് പുത്തൻപുരയ്ക്കൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ജയിംസ് പാറേൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോസഫ് പുനമാറ്റം, മാത്യു സ്രാമ്പിയിൽ, ജോളി പുത്തൻപുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.