കു​ട്ടി​ക​ൾ​ക്ക് ഇ-​സി​ഗ​ര​റ്റ്; യു​വാ​വ് പി​ടി​യി​ൽ
Wednesday, September 25, 2024 7:54 AM IST
ബേ​ക്ക​ൽ: ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഓ​ർ​ഡ​റു​ക​ൾ സ്വീ​ക​രി​ച്ച് അ​ഞ്ചാം​ക്ലാ​സ് മു​ത​ൽ എ​ട്ടാം​ക്ലാ​സ് വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഇ-​സി​ഗ​ര​റ്റു​ക​ൾ എ​ത്തി​ച്ചു​ന​ല്കി​യ യു​വാ​വ് പി​ടി​യി​ൽ. ബേ​ക്ക​ൽ സ്വ​ദേ​ശി ജാ​ഫ​റി​നെ​യാ​ണ് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ബേ​ക്ക​ൽ പോ​ലീ​സി​ന് കൈ​മാ​റി​യ​ത്.

1500 രൂ​പ മു​ത​ൽ 2500 രൂ​പ വ​രെ വി​ല​യു​ള്ള ഇ-​സി​ഗ​ര​റ്റു​ക​ളാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ല്കി​യി​രു​ന്ന​ത്. കു​ട്ടി​ക​ൾ ഇ​യാ​ൾ​ക്ക് ഓ​ൺ​ലൈ​നാ​യി പ​ണ​ം ന​ല്കു​ക​യാ​യി​രു​ന്നു. പ​ള്ളി​ക്ക​ര, ക​ല്ലി​ങ്കാ​ൽ, പൂ​ച്ച​ക്കാ​ട്, ബേ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ലു​ള്ള പ​ല കു​ട്ടി​ക​ളും ഇ​ത്ത​ര​ത്തി​ൽ ഇ​യാ​ളി​ൽ നി​ന്ന് ഇ-​സി​ഗ​ര​റ്റു​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​തോ​ടെ​യാ​ണ് ഒ​രു കു​ട്ടി​യെ​ക്കൊ​ണ്ട് ഇ​ൻ​സ്റ്റ​ഗ്രാം വ​ഴി ഓ​ർ​ഡ​ർ ചെ​യ്യി​ച്ച് ഇ​യാ​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ടു​ക്കി​യ​ത്.