ഉ​പ​ജി​ല്ലാ സ്കൂ​ൾ ഒ​ളി​മ്പി​ക്സ് ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ്
Wednesday, September 25, 2024 7:30 AM IST
ചെ​റു​പു​ഴ: പ​യ്യ​ന്നൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ഒ​ളി​മ്പി​ക്സ് ക​ബ​ഡി ചാ​മ്പ്യ​ൻ​ഷി​പ്പ് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​കെ. വേ​ണു​ഗോ​പാ​ൽ, മു​ഖ്യാ​ധ്യാ​പ​ക​രാ​യ പി.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പി.​എം. സെ​ബാ​സ്റ്റ്യ​ൻ, കെ.​എ. സ​ജി ഗെ​യിം​സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി സു​നീ​ഷ് ജോ​ർ​ജ്, ബി​ജു പു​ള്ളി​ക്കാ​ട്ടി​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ബ്ജൂ​ണി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ എ​വി​എ​സ്ജി​എ​ച്ച്എ​സ്എ​സ് ക​രി​വെ​ള്ളൂ​ർ ഒ​ന്നാം സ്ഥാ​ന​വും, സെ​ന്‍റ് മേ​രീ​സ് ചെ​റു​പു​ഴ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സ​ബ് ജൂ​ണി​യ​ർ ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് ചെ​റു​പു​ഴ ജേ​താ​ക്ക​ളാ​യി. ജി​എ​ച്ച്എ​സ്എ​സ് വെ​ള്ളൂ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി. ജൂ​ണി​യ​ർ ബോ​യ്സി​ൽ എ​വി​എ​സ്ജി​എ​ച്ച് എ​സ്എ​സ് ക​രി​വെ​ള്ളൂ​ർ, ജി​എ​ച്ച്എ​സ്എ​സ് വെ​ള്ളൂ​ർ എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി.


ജൂ​ണി​യ​ർ ഗേ​ൾ​സി​ൽ ജി​എ​ച്ച്എ​സ്എ​സ് പ്രാ​പ്പൊ​യി​ൽ, എ​വി​എ​സ്ജി​എ​ച്ച് എ​സ്എ​സ് ക​രി​വെ​ള്ളൂ​ർ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. സീ​നി​യ​ർ ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ ജി​എ​ച്ച്എ​സ്എ​സ്പ്രാ​പ്പൊ​യി​ൽ ജേ​താ​ക്ക​ളാ​യി. ജി​എ​ച്ച്എ​സ്എ​സ് വെ​ള്ളൂ​രി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
വി​ജ​യി​ക​ൾ​ക്ക് ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ അ​സി.​മാ​നേ​ജ​ർ ഫാ.​അ​മ​ൽ തൈ​പ്പ​റ​മ്പി​ൽ, പ്രാ​പ്പെ​യി​ൽ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ കെ.​വി. സ​ജി, ചെ​റു​പു​ഴ സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ജ​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.