എ​ൻ. ത​മ്പാ​ന് പു​ര​സ്കാ​രം
Thursday, September 26, 2024 7:43 AM IST
ത​ളി​പ്പ​റ​മ്പ്: മൂ​ന്നാ​മ​ത് ബാ​വു​ക്കാ​ട്ട് പാ​ർ​വ​തി​യ​മ്മ സ്മാ​ര​ക പു​ര​സ്കാ​ര​ത്തി​ന് മൈ​ത്രി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ വോ​ള​ന്‍റി​യ​ർ എ​ൻ. ത​മ്പാ​ൻ അ​ർ​ഹ​നാ​യി. ആ​ന്തൂ​ർ ന​ഗ​ര​സ​ഭ, ക​ല്യാ​ശേ​രി, പാ​പ്പി​നി​ശേ​രി, ക​ണ്ണ​പു​രം, ചെ​റു​കു​ന്ന്, മാ​ട്ടൂ​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 2011 മു​ത​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന​മാ​ണ് അ​വാ​ർ​ഡി​ന് അ​ർ​ഹ​നാ​ക്കി​യ​ത്. ക​ണ്ണ​പു​രം സ്വ​ദേ​ശി​യാ​യ ത​മ്പാ​ൻ ക​ണ്ണൂ​ർ ചൊ​വ്വ സ്പി​ന്നിം​ഗ് മി​ൽ തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മു​ൻ ക​ണ്ണ​പു​രം പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു.


10,001 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പാ​ർ​വ​തി​യ​മ്മ​യു​ടെ ച​ര​മ​ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ 10ന് ​കീ​ഴാ​റ്റൂ​ർ വേ​ട്ട​ക്കൊ​രു​മ​ക​ൻ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്ത് മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​ഗം​ഗാ​ധ​ര​ൻ പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഗി​രീ​ഷ് പൂ​ക്കോ​ത്ത്, ബാ​വു​ക്കാ​ട്ട് ഗോ​വി​ന്ദ​ൻ, എം.​ജി. മ​ഞ്ജു​നാ​ഥ്, കെ.​പി സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.