വ​യോ​ജ​ന സം​ര​ക്ഷ​ണ നി​യ​മം: ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Wednesday, September 25, 2024 7:54 AM IST
ക​ണ്ണൂ​ർ: മാ​താ​പി​താ​ക്ക​ളു​ടെ​യും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ​യും ക്ഷേ​മ​വും സം​ര​ക്ഷ​ണ​വും സം​ബ​ന്ധി​ച്ച നി​യ​മം 2007 എ​ന്ന വി​ഷ​യ​ത്തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ ത​ല പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. പോ​ലീ​സ്, ര​ജി​സ്‌​ട്രേ​ഷ​ൻ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി ജി​ല്ലാ പോ​ലീ​സ് കോ ​ഓ​പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​ശീ​ല​നം ത​ല​ശേ​രി സ​ബ് ജ​ഡ്ജ് ആ​ൻ​ഡ് ഡി​എ​ൽ​എ​സ്എ സെ​ക്ര​ട്ട​റി പി. ​മ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ണ്ണൂ​ർ സി​റ്റി എ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ ആ​ർ​ഡി​ഒ പി.​വി. ര​ഞ്ജി​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജെ​സി​ഐ ട്രെ​യ്‌​ന​ർ കെ.​എ. പ്ര​ദീ​പ്, സോ​ഷ്യോ​ള​ജി​സ്റ്റ് മി​നി​മോ​ൾ കെ.​ജോ​സ​ഫ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ് സീ​നി​യ​ർ സൂ​പ്ര​ണ്ട് പി.​കെ. നാ​സ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. ജി​ല്ലാ സാ​മൂ​ഹ്യ നീ​തി ഓ​ഫീ​സ​ർ പി.​ബി​ജു, സി.​പി. ചാ​ത്തു​ക്കു​ട്ടി, ബാ​ല​കൃ​ഷ്ണ​ൻ മാ​സ്റ്റ​ർ, ര​ഘു​നാ​ഥ​ൻ ന​മ്പ്യാ​ർ, എ​ൻ. ശ്രീ​നാ​ഥ് കൂ​റ്റ​മ്പി​ള്ളി, പി.​വി. ജ​യേ​ഷ്, കെ. ​അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.