കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് മാ​ർ​ച്ച് ന​ട​ത്തി
Thursday, September 26, 2024 7:43 AM IST
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ന​ട​ത്തു​ന്ന സം​സ്ഥാ​ന​ത​ല പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സ​ഹ​ക​ര​ണ ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ച് മു​ൻ എം​എ​ൽ​എ അ​നി​ൽ അ​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ത്രി​ത​ല സം​വി​ധാ​ന​ത്തി​ന് പ​ക​ര​മാ​യി കേ​ര​ള ബാ​ങ്ക് രൂ​പീ​ക​രി​ച്ച് ദ്വി​ത​ല സം​വി​ധാ​ന​മാ​ക്കി​യ​തി​ലൂ​ടെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും കെ​ട്ടി​ഘോ​ഷി​ച്ച് ആ​രം​ഭി​ച്ച കേ​ര​ള ബാ​ങ്ക് പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​മേ​ഖ​ല​യു​ടെ അ​ന്ത​ക​നാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള ബേ​ങ്ക് എം​പ്ലോ​യി​സ് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കൂ​വേ​രി, കെ. ​രാ​ധ, കെ.​എ. ത​ങ്ക​ച്ച​ൻ, കെ.​വി. അ​ഗീ​ഷ് കു​മാ​ർ, എ​ൻ.​വി. ര​ഘു​നാ​ഥ്, ഗ​ണേ​ഷ് ബാ​ബു, ടി.​കെ. ശ​ശി​കു​മാ​ർ, ഭാ​നു​പ്ര​കാ​ശ്, എ.​വി. ശൈ​ല​ജ, കെ. ​ഷാ​ജി​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കേ​ര​ള ബാ​ങ്ക് ക​ണ്ണൂ​ർ റീ​ജി​യ​ണ​ൽ ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നാ​രം​ഭി​ച്ച മാ​ർ​ച്ചി​ന് ച​ന്ദ്ര​ൻ കാ​ണി​ച്ചേ​രി, മ​നോ​ജ് അ​ണി​യാ​ര​ത്ത്, ആ​ർ.​കെ. ന​വീ​ൻ​കു​മാ​ർ, ഗം​ഗാ​ധ​ര​ൻ നെ​ടി​യേ​ങ്ങ, കെ.​പി. ശ​ശി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.