പരിയാരം: കാറിന്റെ എക്സ്ട്രാ ഫിറ്റിംഗ് സംബന്ധിച്ച തര്‍ക്കത്തിനിടെ മൂന്നുപേരെ മര്‍ദിച്ചതായി പരാതി. ഏഴിലോട് അറത്തിപ്പറമ്പിലെ ബദരിയ്യ വീട്ടില്‍ എ.ജസീറിനാണ് (34) മര്‍ദനമേറ്റത്.
ഏഴിലോട് കാര്‍പോയിന്റ് എന്ന ആക്സസറീസ് കടയില്‍ നിന്നും കുന്നരുവിലെ ദിജിനാണ് മര്‍ദിച്ചത്. ജസീറിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച ബന്ധുക്കളായ അയൂബ്, ഇസ്മായില്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. 21ന് വൈകുന്നേരം ആറിനായിരുന്നു സംഭവം. പരിയാരം പോലീസ് കേസെടുത്തു.