കാ​യി​ക മാ​മാ​ങ്ക​ത്തി​നു തി​രി​തെ​ളി​ഞ്ഞു
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്‌​കൂ​ള്‍ ഒളിന്പിക്സിന് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഒ​ളി​മ്പ്യ​ന്‍ റ​ഹ്മാ​ന്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ക്ക​മാ​യി. മൂ​ന്നു ദി​വ​സം നീ​ണ്ടു​നി​ല്‍​ക്കു​ന്ന മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി അ​ഡ്വ. പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ര്‍​വ​ഹി​ച്ചു. 17 സ​ബ്ജി​ല്ല​ക​ളി​ല്‍ നി​ന്ന് 3500 കാ​യി​ക താ​ര​ങ്ങ​ള്‍ കാ​യി​ക മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്നു​ണ്ട്. ആ​റ് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 102 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

അ​ത്‌​ല​റ്റി​ക്‌​സ്, ഗെ​യിം​സ് , അ​ക്വാ​ട്ടി​ക് മ​ത്സ​ര​ങ്ങ​ളാ​ണ് കാ​യി​ക മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന​ത്. ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ ജൂ​ലൈ മു​ത​ല്‍ വി​വി​ധ വേ​ദി​ക​ളി​ല്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. അ​ത്‌​ല​റ്റി​ക്‌​സ മ​ത്സ​ര​ങ്ങ​ള്‍​ക്കാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ തു​ട​ക്ക​മാ​യ​ത്. ന​വം​ബ​ര്‍ നാ​ലു​മു​ത​ല്‍ 11 വ​രെ എ​റ​ണാ​കു​ള​ത്തു ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഇ​വി​ടെ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും.

ഇ​ന്ന​ലെ രാ​വി​ലെ ഉ​മ്മ​ത്തൂ​ര്‍ എ​സ്‌​ഐ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ പ​ര​രേ​ത​നാ​യ കാ​യി​കാ​ധ്യാ​പ​ക​ന്‍ വ​ള്ളി​യോ​ട് പി. ​അ​ലി​യു​ടെ വ​സ​തി​യി​ല്‍ നി​ന്നാ​രം​ഭി​ച്ച ദീ​പ​ശി​ഖാ പ്ര​യാ​ണം ഒ​ളി​മ്പ്യ​ന്‍ റ​ഹ്മാ​ന്‍ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ വി​ദ്യാ​ഭ്യാ​സ കാ​യി​ക​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി.​രേ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


​കോ​ഴി​ക്കോ​ട് ഡി​ഡി​ഇ സി.​മ​നോ​ജ് കു​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഒ.​രാ​ജ​ഗോ​പാ​ല്‍ മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി പി.​സി. ദി​ലി​പ് കു​മാ​ര്‍, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ കെ.​മോ​ഹ​ന​ന്‍, ആ​ര്‍​ഡി​ഡി എം.​സ​ന്തോ​ഷ് കു​മാ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍ ടി. ​എം.​അ​ബ്ദു​റ​ഹി​മാ​ന്‍, സ്‌​പോ​ര്‍​ട്‌​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​ഷിം​ജി​ത്ത്, സെ​റി​മ​ണി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ ആ​ര്‍. കെ ​ഷാ​ഫി, മീ​ഡി​യ ആ​ന്‍​ഡ് പ​ബ്ലി​സി​റ്റി ക​ണ്‍​വീ​ന​ര്‍ ഐ. ​സ​ല്‍​മാ​ന്‍, കെ. ​മു​ഹ​മ്മ​ദ് അ​സ്ലം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.