അ​പ​ക​ട ഭീ​ഷ​ണി​യാ​യി കു​ഴി: നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു
Tuesday, October 22, 2024 1:14 AM IST
പേ​രാ​ന്പ്ര: ചാ​നി​യം​ക​ട​വ് റോ​ഡി​ൽ മു​യി​പ്പോ​ത്ത് പെ​ട്രോ​ൾ പ​ന്പി​ന​ടു​ത്ത് റോ​ഡി​ൽ രൂ​പ​പ്പെ​ട്ട കു​ഴി അ​ട​യ്ക്കാ​ൻ ന​ട​പ​ടി​യി​ല്ല. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ച് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. കു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു മാ​സ​ങ്ങ​ളാ​യി. കു​ഴി​യി​ൽ വീ​ണ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​പ​റ്റി​യി​ട്ടു​ണ്ട്. പ​ല​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. കു​ഴി അ​ട​ച്ച് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​കീ​യ മു​ന്ന​ണി കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റോ​ഡ് ഉ​പ​രോ​ധി​ച്ച​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ എം.​കെ. മു​ര​ളീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​പി.​സ​ജീ​വ​ൻ, ടി.​എ​ൻ.​ച​ന്ദ്ര​ൻ, ഷാ​ഫി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ഴി അ​ട​ച്ചി​ല്ലെ​ങ്കി​ൽ പി​ഡ​ബ്ല്യു​ഡി പേ​രാ​ന്പ്ര സെ​ക്‌​ഷ​ൻ ഓ​ഫി​സ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് ജ​ന​കീ​യ മു​ന്ന​ണി കൂ​ട്ടാ​യ്മ മു​ന്ന​റി​യി​പ്പു ന​ൽ​കി.