ടി.​പി. രാ​ജീ​വ​ന്‍ അ​നു​സ്മ​ര​ണം ശ​ശി ത​രൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ക​വി​യും നോ​വ​ലി​സ്റ്റും സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന ടി.​പി.​രാ​ജീ​വ​നെ ജ​ന്മ​നാ​ട് അ​നു​സ്മ​രി​ക്കു​ന്നു. കോ​ട്ടൂ​ര്‍ ന​വ​ജീ​വ​ന്‍ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ​യും ടി.​പി.​രാ​ജീ​വ​ന്‍ അ​നു​സ്മ​ര​ണ​സ​മി​തി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഒ​രാ​ഴ്ച നീ​ളു​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 26ന് ​വൈ​കു​ന്നേ​രം നാ​ലി​ന് കൂ​ട്ടാ​ലി​ട​യി​ല്‍ ചേ​രു​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ശ​ശി ത​രൂ​ര്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എം.​കെ.​രാ​ഘ​വ​ന്‍ എം​പി മു​ഖ്യാ​തി​ഥി​യാ​കും. ക​ല്‍​പ്പ​റ്റ നാ​രാ​യ​ണ​ന്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ര​മ​ദി​ന​മാ​യ ന​വം​ബ​ര്‍ ര​ണ്ടി​ന് രാ​വി​ലെ എ​ട്ടി​ന് സ്മൃ​തി​കൂ​ടീ​ര​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തും. രാ​വി​ലെ 10ന് ​സ​മാ​പ​ന സ​മ്മേ​ള​ന​വും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ജി​ല്ലാ​ത​ല ക​വി​താ ര​ച​ന മ​ത്സ​ര​വും അ​വി​ട​ന​ല്ലൂ​ര്‍ എ​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ക്കും.


പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി​താ ര​ച​ന മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ 9846056689, 9400751466 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പു​സ്ത​കോ​ത്സ​വം ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​വി​ലാ​സി​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​നു​സ്മ​ര​ണ​സ​മി​തി ക​ണ്‍​വീ​ന​ര്‍ കെ.​വീ​രാ​ന്‍​കു​ട്ടി, ഇ.​ഗോ​വി​ന്ദ​ന്‍ ന​മ്പീ​ശ​ന്‍, പ്ര​സാ​ദ് പൊ​ക്കി​ട്ടാ​ത്ത്, പി.​പ്രി​യേ​ഷ്, ഇ​ല്ല​ത്ത് പ്ര​കാ​ശ​ന്‍, അ​ജി കി​ഴ​ക്ക​മ്പ​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.