ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Sunday, October 20, 2024 11:26 PM IST
കു​റ്റ്യാ​ടി: വി​വാ​ഹ പാ​ർ​ട്ടി സ​ഞ്ച​രി​ച്ച ബ​സ് ബൈ​ക്കി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ന​രി​പ്പ​റ്റ ഇ​ല്ല​ത്ത് മീ​ത്ത​ൽ രാ​ജേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ദാ​പു​രം ഭാ​ഗ​ത്തു​നി​ന്ന് കു​റ്റ്യാ​ടി ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ക​ക്ക​ട്ട് ടൗ​ണി​ൽ വ​ച്ച് ഇ​തേ ദി​ശ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്ക് വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന്‍റെ ത​ല​യി​ലൂ​ടെ പി​ൻ​വ​ശ​ത്തെ ട​യ​റു​ക​ൾ ക​യ​റി​യി​റ​ങ്ങി​യ​തി​നാ​ൽ മു​ഖം തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ക​ക്കാ​ട്ട് മീ​ത്ത​ൽ ക​ണ്ണ​ൻ. മാ​താ​വ്: രാ​ധ. ഭാ​ര്യ: ലി​നി​ഷ. മ​ക്ക​ൾ: അ​ല​യ് കാ​ർ​ത്തി​ക്, അ​ഹ​ൽ കാ​ർ​ത്തി​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: പു​ഷ്‌​പ, രാ​ഗ ല​ത.