പൂ​നൂ​ര്‍ പു​ഴ​യി​ൽ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു
Sunday, October 20, 2024 11:26 PM IST
താ​മ​ര​ശേ​രി: പൂ​നൂ​ര്‍ പു​ഴ​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ഉ​ണ്ണി​കു​ളം കോ​ട്ട​ക്കു​ന്ന് സാ​ലി​യു​ടെ മ​ക​ൻ ആ​ദി​ൽ (11) ആ​ണ് പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഫു​ട്‌​ബോ​ൾ മ​ത്സ​രം ക​ഴി​ഞ്ഞ് കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം പു​ഴ​യി​ല്‍ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ആ​ദി​ല്‍. ഇ​തി​നി​ടെ പു​ഴ​യി​ലെ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ൾ ബ​ഹ​ളം വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ എ​ത്തി​യാ​ണ് ആ​ദി​ലി​നെ പു​റ​ത്തെ​ടു​ത്ത​ത്. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മാ​താ​വ്: സ​ൽ​മ. സ​ഹോ​ദ​ര​ങ്ങ​ൾ: താ​നി​യ, അ​ദ്നാ​ൻ.