മ​ദ്യ വി​ല്പ​ന ഇ​ടി​ഞ്ഞ​പ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് ഉ​പ​ഭോ​ഗം കൂ​ടി
Monday, October 21, 2024 1:09 AM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്തു നി​ന്നു എ​ക്സൈ​സ് അ​ധി​കൃ​ത​ർ മാ​ത്രം പി​ടി​കൂ​ടി​യ​ത് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ 544 കോ​ടി മ​തി​പ്പു​വി​ല ക​ണ​ക്കാ​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന്. ക​ഞ്ചാ​വ്, ഹാ​ഷി​ഷ്, ഹാ​ഷി​ഷ് ഓ​യി​ൽ, ല​ഹ​രി ഗു​ളി​ക​ക​ൾ, മെ​ത്താ​ഫി​റ്റാ​മി​ൻ, എം​ഡി​എം​എ, ബ്രൗ​ണ്‍​ഷു​ഗ​ർ, ഒ​പി​യം, ച​ര​സ്, എ​ൽ​എ​സ്ഡി, ഹെ​റോ​യി​ൻ, ആം​പ്യൂ​ൾ​സ്, കൊ​ക്കൈ​യി​ൻ, മാ​ജി​ക് മ​ഷ്റൂം, മെ​ഫ​ന്‍റ​ർ​മൈ​ൻ സ​ൾ​ഫേ​റ്റ്, ട്ര​മ​ഡോ​ൾ എ​ന്നീ ല​ഹ​രി വ​സ്തു​ക്ക​ളും സി​ന്ത​റ്റി​ക് മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​ണ് സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ ഉ​പ​ഭോ​ഗം വ​ർ​ധി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് കേ​ര​ള​ത്തി​ൽ മ​ദ്യ​ത്തി​ന്‍റെ വി​ല്പ​ന കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണ് എ​ക്സൈ​സ്് വ​കു​പ്പി​ന്‍റെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

2022-23 വ​ർ​ഷ​ത്തെ വി​ല്പ​ന​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 2023-24 ൽ ​ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ​മ​ദ്യ​വി​ല്പ​ന​യി​ൽ 3.14 ല​ക്ഷം കെ​യ്സി​ന്‍റെ​യും ബി​യ​ർ വി​ല്പ​ന​യി​ൽ 7.82 ല​ക്ഷം കെ​യ്സി​ന്‍റെ​യും കു​റ​വു വ​ന്നി​ട്ടു​ണ്ട്. എ​ൻ​ഡി​പി​എ​സ് നി​യ​മ​പ്ര​കാ​രം 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ 53787 കേ​സു​ക​ളാ​ണ് എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ക്കാ​ല​യ​ള​വി​ൽ എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ പ്രാ​യം പ​രി​ശോ​ധി​ച്ച​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും 18നും 40 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​ണ്. ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളാ​യി ഡി ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റു​ക​ളി​ലെ​ത്തു​ന്ന​വ​രി​ലേ​റെ​യും മ​ദ്യ​ത്തെ അ​പേ​ക്ഷി​ച്ച് മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​യ യു​വ​ത​ല​മു​റ​യാ​ണെ​ന്നു ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​യു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട 154 കേ​സു​ക​ളാ​ണ് എ​ക്സൈ​സ്് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​

ന്ന​ത്.

സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​ന​വും കു​ടും​ബ​ബ​ന്ധ​ങ്ങ​ളി​ലെ വി​ള്ള​ലു​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മാ​ക്കി​യു​ള്ള മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലു​ക​ളും സ്ഥി​തി വ​ഷ​ളാ​ക്കു​ന്നു​ണ്ട്. 2023 മു​ത​ൽ ഈ ​വ​ർ​ഷം സെ​പ്തം​ബ​ർ 30 വ​രെ​യു​ള്ള എ​ക്സൈ​സി​ന്‍റെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ന്പോ​ൾ മ​യ​ക്കു​മ​രു​ന്നു​ക​ളു​മാ​യി കൂ​ടു​ത​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ലാ​ണ്. 2023ൽ ​ഇ​വി​ടെ 928 കേ​സു​ക​ളും 2024 സെ​പ്തം​ബ​ർ വ​രെ 686 കേ​സു​ക​ളും എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ഈ ​ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും കോ​ട്ട​യ​മാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 2023ൽ ​കോ​ട്ട​യ​ത്ത് 810 ഉം ​ഈ വ​ർ​ഷം ഇ​തു​വ​രെ 629 കേ​സു​ക​ളും എ​ക്സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ വി​വി​ധ​യി​നം മ​യ​ക്കു​മ​രു​ന്നി​ന്‍റെ അ​ള​വ്:

ക​ഞ്ചാ​വ്: 237 ക്വി​ന്‍റ​ൽ.
ക​ഞ്ചാ​വ് ചെ​ടി: 19903 എ​ണ്ണം.
ഹാ​ഷി​ഷ്: 72.176 കി​ലോ​ഗ്രാം.
ഹാ​ഷി​ഷ് ഓ​യി​ൽ:130.79 കി​ലോ​ഗ്രാം.
ല​ഹ​രി ഗു​ളി​ക​ക​ൾ: 70099 എ​ണ്ണം.
മെ​ത്താ​ഫി​റ്റാ​മി​ൻ: 29.12 കി​ലോ​ഗ്രാം.
എം​ഡി​എം​എ: 19.449 കി​ലോ​ഗ്രാം.
ബ്രൗ​ണ്‍​ഷു​ഗ​ർ:1.882 കി​ലോ​ഗ്രാം.
ഓ​പി​യം: 5.79 കി​ലോ​ഗ്രാം.
ച​ര​സ്: 3.112 കി​ലോ​ഗ്രാം.
ഹെ​റോ​യി​ൻ: 7.395 കി​ലോ​ഗ്രാം.
എ​ൽ​എ​സ്ഡി:103.84 ഗ്രാം.
​ആം​പ്യൂ​ൾ​സ്: 386 എ​ണ്ണം.
കൊ​ഡൈ​ൻ: 1.5 ഗ്രാം.
​കൊ​ക്കെ​യ്ൻ: 13.25 ഗ്രാം.
​മാ​ജി​ക് മ​ഷ്റൂം:0.515 ഗ്രാം.
​മെ​ഫ​ന്‍റ​ർ​മൈ​ൻ സ​ഫേ​റ്റ് (ഐ​പി): 74 ഗ്രാം.
​ട്ര​മ​ഡോ​ൾ: 0.002 ഗ്രാം.