മ​ക​ളു​ടെ വി​വാ​ഹ റി​സ​പ്ഷ​നി​നി​ടെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Saturday, October 19, 2024 10:26 PM IST
മു​ക്കം: മ​ക​ളു​ടെ വി​വാ​ഹ റി​സ​പ്ഷ​നി​നി​ടെ പി​താ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 11ന് ​വീ​ട്ടു​വ​ള​പ്പി​ൽ. തോ​ട്ടു​മു​ക്കം ചു​ണ്ട​ത്തും​പൊ​യി​ൽ മേ​ക്ക​ളം​പ​റ്റ രാ​മ​ച​ന്ദ്ര​ൻ (60) ആ​ണ് മ​രി​ച്ച​ത്. എ​ൽ​ഐ​സി ഏ​ജ​ന്‍റാ​യി​രു​ന്നു.

മ​ക​ൾ ഗ്രീ​ഷ്മ​യു​ടെ വി​വാ​ഹം ഇ​ന്ന് തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കാ​നി​രി​ക്കെ ഇ​ന്ന​ലെ തോ​ട്ടു​മു​ക്കം ഹി​ൽ​ടോ​പ്പ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന റി​സ​പ്ഷ​ൻ ച​ട​ങ്ങി​നി​ടെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ അ​രീ​ക്കോ​ട്ടേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


പ​രേ​ത​രാ​യ അ​റു​മു​ഖ​ൻ- ഉ​ണ്ണൂ​ലി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: രു​ഗ്മി​ണി. മ​റ്റൊ​രു മ​ക​ൾ: ശ്രീ​ഷ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ത്മാ​വ​തി, ശാ​ന്ത​കു​മാ​രി, ദേ​വ​കി.