ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യി വീ​ണ്ടും ക​ടി​യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ൾ
Monday, October 21, 2024 1:08 AM IST
പേ​രാ​മ്പ്ര: കു​ന്നു​മ്മ​ൽ സ​ബ്ജി​ല്ലാ ശാ​സ്ത്ര​മേ​ള പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ തു​ട​ർ​ച്ച​യാ​യ പ​ത്താം വ​ർ​ഷ​വും ഓ​വ​റോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി ക​ടി​യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ൾ. കാ​യ​ക്കൊ​ടി എ​എം​യു​പി സ്കൂ​ളി​ലും കെ​പി​ഇ​എ​ച്ച്എ​സ്എ​സി​ലും വ​ച്ച് ന​ട​ന്ന ശാ​സ്ത്ര​മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് ക​ടി​യ​ങ്ങാ​ട് എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ കാ​ഴ്ച​വെ​ച്ച​ത്. 10 ഇ​ന​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​ച്ച​പ്പോ​ൾ എ​ല്ലാ​ത്തി​ലും എ ​ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ച്ചു.