പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ പാ​ര്‍​ല​മെ​ന്‍റ് പ്ര​വേ​ശം ഇ​ന്ത്യ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തും: വി.​ഡി. സ​തീ​ശ​ന്‍
Sunday, October 20, 2024 1:27 AM IST
നി​ല​മ്പൂ​ര്‍: പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ പാ​ര്‍​ല​മെ​ന്‍റ് പ്ര​വേ​ശം ദേ​ശീ​യ​ത​ല​ത്തി​ല്‍ ഇ​ന്ത്യാ മു​ന്ന​ണി​യെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​ര്‍​ന്നെ​ടു​ക്കാ​നു​ള്ള മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം ന​ട​ക്കി​ല്ല. ക​രു​ത്ത​നാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​യും ഇ​ന്ത്യാ മു​ന്ന​ണി​യും ഇ​തി​നെ ചെ​റു​ത്ത് തോ​ല്‍​പി​ക്കും. പ്രി​യ​ങ്കാ​ഗാ​ന്ധി കൂ​ടി പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് എ​ത്തു​ന്ന​തോ​ടെ മോ​ദി സ​ര്‍​ക്കാ​ര്‍ കൂ​ടു​ത​ല്‍ പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന സി​പി​എം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വൃ​ത്തി​കെ​ട്ട രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യാ​യി മാ​റി ക​ഴി​ഞ്ഞു​വെ​ന്നും വി.​ഡി. സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

സ​ര്‍​വ മേ​ഖ​ല​യി​ലും സ​ര്‍​ക്കാ​ര്‍ പ​രാ​ജ​യ​മാ​യി മാ​റി ക​ഴി​ഞ്ഞു. പൂ​ച്ച​ക​ള്‍​ക്ക് ഇ​ന്ന് പെ​റ്റു കി​ട​ക്കാ​ന്‍ പ​റ്റു​ന്ന സ്ഥ​ല​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഖ​ജ​നാ​വ് മാ​റി ക​ഴി​ഞ്ഞ​താ​യും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. ക​ണ്ണൂ​ര്‍ എ​ഡി​എം ന​വീ​ന്‍ ബാ​ബു​വി​ന്‍റെ മ​ര​ണം കേ​ര​ള​ത്തി​ലെ മ​നഃ​സാ​ക്ഷി​യു​ള്ള എ​ല്ലാ​വ​രെ​യും വേ​ദ​നി​പ്പി​ച്ചി​ട്ടും ഒ​രു അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നോ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ​ത്ര​ക്കു​റി​പ്പ് ഇ​റ​ക്കാ​നോ ത​യാ​റാ​കാ​ത്ത മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ടി​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി​മ​ര്‍​ശി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


മ​ണ്ഡ​ല​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള​ള ആ​ന്‍റോ ആ​ന്റ​ണി എം​പി, മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ, പി.​വി. അ​ബ്ദു​ള്‍ വ​ഹാ​ബ് എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ജോ​യി, എ​ഐ​സി​സി അം​ഗം ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ പി.​ടി. അ​ജ​യ് മോ​ഹ​ന്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത്, വി.​എ. ക​രീം, എ​ന്‍.​എ. ക​രീം. കെ.​ടി. കു​ഞ്ഞാ​ന്‍, പാ​ലോ​ളി മെ​ഹ​ബൂ​ബ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.