മൂ​വാ​യി​രം മീ​റ്റ​റി​ല്‍ തി​ള​ങ്ങി ഇ​ര​ട്ട​ക​ള്‍
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ല്‍ 3000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി ഇ​ര​ട്ട​ക​ള്‍. പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഡെ​ല്‍​ന അ​നി​ലും ഡോ​ണ അ​നി​ലു​മാ​ണ് താ​ര​ങ്ങ​ള്‍. പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഡോ​ണ അ​നി​ല്‍ 3000 മീ​റ്റ​ര്‍ സീ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. 3000 മീ​റ്റ​ർ ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ലാ​ണ് ഡെ​ല്‍​ന ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കാ​യി​ക മേ​ള​യി​ല്‍ 600 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഡെ​ല്‍​ന മൂ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ഇ​ന്ന് ന​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി​ക​ളു​ടെ സീ​നി​യ​ര്‍, ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 800,1500 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലും ഇ​വ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. നെ​ല്ലി​പൊ​യി​ല്‍ ബൈ​ജു ജോ​സ​ഫി​ന്‍റെ​യും ടി.​ഡി.​റെ​ജി​യു​ടെ​യും മ​ക്ക​ളാ​ണ്. ധ​നു​പ് ഗോ​പി​ക്കു കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം.