എ​ഡി​എ​മ്മി​ന്‍റെ മ​ര​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മൗ​നം ക്രൂ​രം: വി.​ഡി. സ​തീ​ശ​ൻ
Sunday, October 20, 2024 1:27 AM IST
തി​രു​വ​മ്പാ​ടി: സ്വ​ന്തം ജി​ല്ല​യി​ൽ ന​ട​ന്ന എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി തു​ട​രു​ന്ന മൗ​നം ക്രൂ​ര​മാ​ണെ​ന്നും ഉ​യ​ർ​ന്ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ര​ണ​ത്തി​ൽ അ​നു​ശോ​ച​ന കു​റി​പ്പ് ഇ​റ​ക്കാ​ൻ പോ​ലും ത​യാ​റാ​കാ​ത്ത ധാ​ർ​ഷ്ട്യ​മാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ പി​ന്തു​ട​രു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്ത് മു​സ്‌​ലി​ങ്ങ​ളെ പോ​ലെ ക്രൈ​സ്ത​വ​രും ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യാ​ണ്. മ​ണി​പ്പൂ​രി​ൽ നി​ര​വ​ധി ദേ​വാ​ല​യ​ങ്ങ​ൾ ത​ക​ർ​ക്ക​പ്പെ​ട്ടു. ഒ​രു​പാ​ട് പേ​ർ ഭ​വ​ന​ര​ഹി​ത​രാ​യി. സം​ഘ​പ​രി​വാ​റി​നെ നാ​ണി​പ്പി​ക്കു​ന്ന ഏ​ർ​പ്പാ​ടാ​ണ് സി​പി​എം വ​ട​ക​ര​യി​ൽ ചെ​യ്ത​ത്. തൃ​ശൂ​രി​ൽ ബി​ജെ​പി​യെ വി​ജ​യി​പ്പി​ക്കാ​ൻ വേ​ണ്ടി എ​ഡി​ജി​പി​യെ ഉ​പ​യോ​ഗി​ച്ച് പൂ​രം ക​ല​ക്കി​യ​ത് സി​പി​എ​മ്മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ സി.​കെ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​കെ. രാ​ഘ​വ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ൺ കു​മാ​ർ, മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദ്, കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ, കെ​പി​സി​സി അം​ഗം എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, കേ​ര​ള കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം കു​ഴു​മ്പി​ൽ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സി. അ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 1001 അം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.