ക​ർ​ഷ​ക​രു​ടെ സു​ര​ക്ഷ സ​ർ​ക്കാ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം: ഇ.​പി. ദാ​മോ​ദ​ര​ൻ
Monday, October 21, 2024 1:08 AM IST
കോ​ഴി​ക്കോ​ട്: വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണം അ​തി​രൂ​ക്ഷ​മാ​വു​ക​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​ല​വാ​ര​ത്ത​ക​ർ​ച്ച​യും കാ​ര​ണം ചെ​റു​കി​ട ക​ർ​ഷ​ക​ർ ഈ ​മേ​ഖ​ല​യി​ൽ നി​ന്നും പി​ൻ​മാ​റാ​ൻ നി​ർ​ബ​ന്ധി​ത​മാ​യി​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​രു​ടെ സ​മ്പൂ​ർ​ണ സു​ര​ക്ഷ സ​ർ​ക്കാ​ർ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്ന് ആ​ർ​ജെ​ഡി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​പി. ദാ​മോ​ദ​ര​ൻ പ​റ​ഞ്ഞു.

കി​സാ​ൻ ജ​ന​ത കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ബാ​ലു​ശേ​രി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ.​കെ. രാ​മ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ൽ​സ​ൻ എ​ട​ക്കോ​ട​ൻ, ജോ​ൺ​സ​ൺ കു​ള​ത്തി​ങ്ക​ൻ, എ​ൻ. നാ​രാ​യ​ണ​ൻ കി​ടാ​വ്, ദി​നേ​ശ​ൻ പ​ന​ങ്ങാ​ട്, ഭാ​സ്ക​ര​ൻ കൊ​ഴു​ക്ക​ല്ലൂ​ർ, സി.​ഡി. പ്ര​കാ​ശ​ൻ, സു​ജ ബാ​ലു​ശേ​രി, സി. ​വേ​ണു​ദാ​സ്, അ​ഷ​റ​ഫ് വെ​ളോ​ട്, സ​ന്തോ​ഷ് കു​റു​മ്പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

തു​ട​ർ​ന്ന് ന​ട​ന്ന സം​ഘ​ട​നാ ച​ർ​ച്ച കി​സാ​ൻ ജ​ന​ത സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​ജി. രാ​മ​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​നീ​സ് ബാ​ലു​ശേ​രി, ക​ല്ലോ​ട് ഗോ​പാ​ല​ൻ, വി.​പി. പ​വി​ത്ര​ൻ, വി​ജ​യ​ൻ അ​ത്തി​ക്കോ​ട്, ടി.​കെ. ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.