വ​യ​നാ​ട് പ്ര​ചാ​ര​ണ​ത്തി​ന് പോ​കും, പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യും തീ​രു​മാ​നി​ച്ചി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ൻ
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ടു​ള്ള​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന ത​മാ​ശ​യെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ര​ളീ​ധ​ര​ൻ.​താ​നൊ​രി​ക്ക​ലും ബി​ജെ​പി​യി​ലേ​ക്ക് പോ​കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. പാ​ർ​ട്ടി​യി​ൽ അ​വ​ഗ​ണ​ന ഉ​ണ്ടാ​യാ​ൽ രാ​ഷ്‌ട്രീയ​ത്തി​ൽനി​ന്ന് റി​ട്ട​യ​ർ ചെ​യ്യും. ത​ല​മു​റ മാ​റു​മ്പോ​ൾ ചി​ല അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

അ​മ്മ​യെ അ​വ​ഹേ​ളി​ച്ച​വ​ന് വേ​ണ്ടി വോ​ട്ട് പി​ടി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് മു​ര​ളീ​ധ​ര​ൻ എ​ന്ന ആ​ക്ഷേ​പ​ത്തോ​ടും മു​ര​ളീ​ധ​ര​ൻ പ്ര​തി​ക​രി​ച്ചു. അ​മ്മ​യെ ഇ​തി​ലേ​ക്ക് വ​ലി​ച്ചി​ഴ​ക്ക​രു​ത്. പാ​ല​ക്കാ​ട്ടെ വി​ഷ​യ​ങ്ങ​ൾ പി​ന്നീ​ട് ച​ർ​ച്ച ചെ​യ്യാം. പി.​വി. അ​ൻ​വ​ർ വ​യ​നാ​ട് സ്വാ​ധീ​ന​മു​ള്ള​യാ​ളാ​ണ്. പാ​ല​ക്കാ​ടും ചേ​ല​ക്ക​ര​യി​ലും അ​ൻ​വ​റി​ന് സ്വാ​ധീ​ന​മി​ല്ല. ഇ​വി​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി​ല്ല. സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് അ​ൻ​വ​റി​ന് ക​ത്ത് കൊ​ടു​ത്തി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. വ​യ​നാ​ട് പ്ര​ചാ​ര​ണ​ത്തി​ന് പോ​കും. പാ​ല​ക്കാ​ട്, ചേ​ല​ക്ക​ര പോ​കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. അ​ൻ​വ​റി​നോ​ട് യോ​ജി​പ്പും വി​യോ​ജി​പ്പു​മി​ല്ല. നാ​ളെ ഗോ​വി​ന്ദ​ൻ മാ​ഷ് വോ​ട്ട് താ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ലും വാ​ങ്ങു​മെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ശ്ന​ങ്ങ​ൾ 23ന് ​ശേ​ഷം ച​ർ​ച്ച ചെ​യ്യുമെന്നും മുര​ളീ​ധ​ര​ന്‍ പറഞ്ഞു.