മു​ക്കം ഉ​പ​ജി​ല്ല മു​ന്നി​ല്‍
Tuesday, October 22, 2024 1:14 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ലാ സ്‌​കൂ​ള്‍ ഒളിന്പിക്സിന്‍റെ ആ​ദ്യ​ദി​ന​ത്തി​ല്‍ 22 ഫൈ​ന​ലു​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ പു​ല്ലൂ​രാം​പ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സി​ന്‍റെ ക​രു​ത്തി​ല്‍ 81 പോ​യി​ന്‍റു​മാ​യി മു​ക്കം ഉ​പ​ജി​ല്ല മു​ന്നി​ല്‍.

12 സ്വ​ര്‍​ണ​വും മൂ​ന്ന് വെ​ള്ളി​യും ഏ​ഴ് വെ​ങ്ക​ല​വു​മാ​യാ​ണ് കു​തി​പ്പ്. മൂ​ന്ന് സ്വ​ര്‍​ണ​വും ആ​റ് വെ​ള്ളി​യു​മാ​യി 36 പോ​യി​ന്‍റു​മാ​യി ബാ​ലു​ശേ​രി​യാ​ണ് ര​ണ്ടാ​മ​ത്. 25 പോ​യി​ന്‍റു​മാ​യി കോ​ഴി​ക്കോ​ട് സി​റ്റി (ര​ണ്ട് സ്വ​ര്‍​ണം, മൂ​ന്ന് വെ​ള്ളി, അ​ഞ്ച് വെ​ങ്ക​ലം) മൂ​ന്നാ​മ​താ​ണ്.

61 പോ​യി​ന്‍റോ​ടെ പു​ല്ലൂ​രാം​പാ​റ സെ​ന്‍റ് ജോ​സ​ഫ്‌​സ് എ​ച്ച്എ​സ് ആ​ണ് സ്‌​കൂ​ളു​ക​ളി​ല്‍ മു​മ്പി​ല്‍.
27 പോ​യി​ന്‍റു​മാ​യി പൂ​വ​മ്പാ​യി എ​എം​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​ത്തും 18 പോ​യി​ന്‍റു​മാ​യി സെ​ന്‍റ് വി​ന്‍​സ​ന്‍റ്സ് കോ​ള​നി ഗേ​ള്‍​സ് എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. തൊ​ട്ടു​പി​റ​കെ 17 പോ​യി​ന്‍റു​മാ​യി കു​ള​ത്തു​വ​യ​ല്‍ സെ​ന്‍റ് ജോ​ര്‍​ജ​സ് എ​ച്ച്എ​സ്എ​സു​മു​ണ്ട്.

രാ​വി​ലെ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ 3000 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തോ​ടെ​യാ​ണ് ട്രാ​ക്ക് ഉ​ണ​ര്‍​ന്ന​ത്. മ​ത്സ​ര​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ പ​ക​ല്‍ 12.30ഓ​ടെ ചെ​റു​മ​ഴ​യെ​ത്തി. മ​ഴ ക​ന​ത്ത​തോ​ടെ ഫീ​ല്‍​ഡി​ലെ ജ​ംപ്, ത്രോ ​ഇ​ന​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു. മ​ഴ മാ​റി​യ​ശേ​ഷം പ​ക​ല്‍ 2.30 ഓ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്.


നി​മൈ​നും എ.​ആ​ര്‍. ഗു​രു​പ്രീ​തും സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: ജി​ല്ലാ കാ​യി​ക​മേ​ള​യി​ല്‍ സ​ബ്ജൂ​ണി​യ​ര്‍ വി​ഭാ​ഗം ഹൈ​ജ​മ്പി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​നം നേ​ടി നി​മൈ​നും എ.​ആ​ര്‍.​ഗു​രു​പ്രീ​തും സം​സ്ഥാ​ന സ്‌​കൂ​ള്‍ ഒ​ളി​മ്പി​ക്‌​സി​ലേ​ക്ക്. ഗ​വ. മ​ണി​യൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്‌ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​വ​ര്‍. സ​ബ്ജൂ​ണി​യ​ര്‍ ബോ​യ്‌​സ് ഹൈ​ജ​മ്പി​ലാ​ണ് ഗു​രു​പ്രീ​ത് ഒ​ന്നാ​മ​തെ​ത്തി​യ​ത്. ഗു​രു​പ്രീ​തി​ന്‍റെ ആ​ദ്യ​മ​ത്സ​ര​മാ​ണി​ത്. വ​ട​ക​ര മ​ണി​യൂ​ര്‍ സ്വ​ദേ​ശി​യാ​യ കു​ഞ്ഞി​പ്പ​റ​മ്പ​ത് മീ​ത്ത​ല്‍ അ​ര്‍​ജു​ന്‍റെ​യും ശ്രീ​ര​മ്യ​യു​ടെ​യും മ​ക​നാ​ണ്. ഒ​രു വ​ര്‍​ഷ​മാ​യി എം. ​ഷിം​ജി​ത്തി​നു കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. സെ​ബി​ന്‍ രാ​ജി​ന്‍റെ​യും എ​ന്‍. ഹ​ണി​യു​ടെ​യും മ​ക​നാ​ണ് നി​മൈ​ന്‍.