പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് മി​ക​ച്ച മാ​തൃ​ക​യാ​യി വേ​ന​പ്പാ​റ യു​പി സ്കൂ​ൾ
Sunday, October 20, 2024 1:27 AM IST
ഓ​മ​ശേ​രി: വി​ദ്യാ​ല​യ അ​ങ്ക​ണ​ത്തി​ൽ ജൈ​വ​വൈ​വി​ധ്യ പാ​ർ​ക്കും വി​ദ്യാ​വ​ന​വു​മൊ​രു​ക്കി മി​ക​ച്ച മാ​തൃ​ക സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാ​ണ് വേ​ന​പ്പ​റ ലി​റ്റി​ൽ ഫ്ല​വ​ർ യു​പി സ്കൂ​ൾ. ഒ​രേ സ​മ​യം മു​ന്നൂ​റി​ലേ​റെ കു​ട്ടി​ക​ൾ​ക്ക് ഒ​ന്നി​ച്ചി​രു​ന്ന് പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മു​ള്ള ഇ​രി​പ്പി​ട സൗ​ക​ര്യം പാ​ർ​ക്കി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.

20 സെ​ന്‍റ് സ്ഥ​ല​ത്ത് മു​ള​ങ്കൂ​ട്ട​ങ്ങ​ളും വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ൽ​പ്പെ​ട്ട വൃ​ക്ഷ​ത്തൈ​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചി​ട്ടു​ള്ള പാ​ർ​ക്ക്, വി​ദ്യാ​ർ​ഥി​ക​ളി​ൽ ജൈ​വ വൈ​വി​ധ്യ സം​ര​ക്ഷ​ണ അ​വ​ബോ​ധ​വും പ​രി​സ്ഥി​തി സ്നേ​ഹ​വും വ​ള​ർ​ത്തു​ന്ന​തി​നും വി​ദ്യാ​ല​യ പ​രി​സ​രം പ​ച്ച​പ്പി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​നും ഉ​പ​ക​രി​ക്കും. ജൈ​വ വൈ​വി​ധ്യ പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 10ന് ​ലി​ന്‍റോ ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​സ​ജി മ​ങ്ങ​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ താ​മ​ര​ശേ​രി കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് വ​ർ​ഗീ​സ് പാ​ല​ക്കാ​ട്ട് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും..