സ്റ്റാ​ർ​സി​ന്‍റെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​തൃ​കാ​പ​രം: കെ. ​സു​നി​ൽ
Monday, October 21, 2024 1:08 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: സി​എം​ഐ സ​ഭ നേ​തൃ​ത്വം ന​ൽ​കു​ന്ന സ്റ്റാ​ർ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സാ​മൂ​ഹ്യ ന​ന്മ ല​ക്ഷ്യ​മാ​ക്കി ന​ട​പ്പി​ലാ​ക്കു​ന്ന ഓ​രോ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മാ​തൃ​കാ​പ​ര​വും സ്തു​ത്യ​ർ​ഹ​വു​മാ​ണെ​ന്നു ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​നി​ൽ പ​റ​ഞ്ഞു.

സ്റ്റാ​ർ​സും തൃ​ശൂ​ർ ജൈ​ത്ര ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി 43 കു​ട്ടി​ക​ൾ​ക്ക് 50 ശ​ത​മാ​നം സ​ബ്സി​ഡി​യി​ൽ ന​ൽ​കു​ന്ന സൈ​ക്കി​ളു​ക​ളു​ടെ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ചെ​മ്പ​നോ​ട​യി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​എം​ഐ സ​ഭ​യു​ടെ സോ​ഷ്യ​ൽ വ​ർ​ക്ക് കൗ​ൺ​സി​ല​റും ദേ​വ​ഗി​രി കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റ​റു​മാ​യ ഫാ. ​ബോ​ണി അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ർ​സ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് പ്ര​കാ​ശ് സി​എം​ഐ, പ്രോ​ജ​ക്ട് മാ​നേ​ജ​ർ റോ​ബി​ൻ മാ​ത്യു, കോ ​ഓ​ർ​ഡി​നേ​റ്റ​ർ എ​ൻ.​പി. പ്ര​ദീ​ഷ്, ഹ​ണി​ജാ​ക്ക് കൃ​ഷി​ക്കൂ​ട്ടം സെ​ക്ര​ട്ട​റി കെ.​ഡി. തോ​മ​സ് കും​ബ്ലാ​നി​ക്ക​ൽ, ഫ്രാ​ൻ​സീ​സ് കി​ഴ​ക്ക​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.