മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ന​വ​തി ആ​ഘോ​ഷ​വും ന​ട​ത്തി
Sunday, October 20, 2024 1:27 AM IST
കോ​ട​ഞ്ചേ​രി: സ​ഹോ​ദ​ര​ങ്ങ​ളാ​യ മാ​ർ ജോ​സ​ഫ് കു​ന്ന​ത്തി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും, മു​ൻ കാ​യി​ക അ​ധ്യാ​പ​ക​ൻ കെ.​എം. മ​ത്താ​യി കു​ന്ന​ത്തി​ന്‍റെ ന​വ​തി ആ​ഘോ​ഷ​വും ന​ട​ത്തി. കോ​ട​ഞ്ചേ​രി സെ​ന്‍റ് മേ​രീ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ന് ഇ​ട​വ​ക വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് ഐ​ക്കു​ള​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് എ​മി​ര​റ്റ​സ് മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം. മ​ത്താ​യി എ​ഴു​തി​യ പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം മാ​ർ ജോ​ർ​ജ് വ​ലി​യ​മ​റ്റം നി​ർ​വ​ഹി​ച്ചു. കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് ചെ​മ്പ​ക​ശേ​രി, മേ​രി മാ​താ പ്രൊ​വി​ൻ​സ് ഹൈ​ദ​രാ​ബാ​ദ് ഫാ. ​പ​യ​സ് പ​രി​യാ​ര​ത്ത് കു​ന്നേ​ൽ, പി.​എം. ജോ​സ​ഫ് പു​തു​പ്പ​ള്ളി, ടി.​എം. അ​ബ്ദു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.