വ​യ​നാ​ട​ൻ അ​ങ്ക​ത്തി​ന് ന​വ്യ ഹ​രി​ദാ​സ്
Sunday, October 20, 2024 1:27 AM IST
കോ​ഴി​ക്കോ​ട്: കോ​ര്‍​പ​റേ​ഷ​നി​ലേ​ക്കു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 300 വോ​ട്ടി​ന്‍റെ മാ​ത്രം ബ​ല​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​നി​റ​ങ്ങി ഇ​രു​മു​ന്ന​ണി​ക​ളെ​യും ഞെ​ട്ടി​ച്ച് വി​ജ​യം നേ​ടു​ക​യും പി​ന്നീ​ട് ഡി​വി​ഷ​ന്‍ ബി​ജെ​പി​യു​ടെ കു​ത്ത​ക​യാ​ക്കു​ക​യും ചെ​യ്ത ച​രി​ത്ര​വു​മാ​യാ​ണ് മ​ഹി​ളാ​മോ​ര്‍​ച്ച സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ന​വ്യ ഹ​രി​ദാ​സ് വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ മ​ത്സ​രി​ക്കാ​നി​റ​ങ്ങു​ന്ന​ത്.

2015 ല്‍ ​ഹൈ​ദ​രാ​ബാ​ദി​ലെ എ​ച്ച്എ​സ്ബി​സി​യി​ല്‍ നി​ന്ന് സോ​ഫ്റ്റ്‌​വെ​യ​ര്‍ എ​ൻ​ജി​നി​യ​ര്‍ ജോ​ലി രാ​ജി​വെ​ച്ചാ​ണ് കാ​ര​പ്പ​റ​മ്പ് വാ​ര്‍​ഡി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ത്ഥി​യാ​യി ന​വ്യ മ​ത്സ​രി​ക്കാ​നി​റ​ങ്ങി​യ​ത്. കോ​ര്‍​പ​റേ​ഷ​ന്‍ ബി​ജെ​പി കൗ​ണ്‍​സി​ല്‍ പാ​ര്‍​ട്ടി നേ​താ​വാ​ണ് ന​വ്യ.

തൊ​ണ്ട​യാ​ട് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ല്‍​നി​ന്ന് സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം, കെ​എം​സി​ടി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ല്‍ നി​ന്നാ​ണ് ന​വ്യ ബി​ടെ​ക് ബി​രു​ദം നേ​ടി​യ​ത്. ബാ​ല​ഗോ​കു​ലം പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ന​വ്യ​ഹ​രി​ദാ​സ് പൊ​തു​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത്. കാ​ര​പ്പ​റ​മ്പ് ഝാ​ന്‍​സി ബാ​ല​ഗോ​കു​ലം ര​ക്ഷാ​ധി​കാ​രി, ഭ​ഗി​നി​പ്ര​മു​ഖ് തു​ട​ങ്ങി​യ ചു​മ​ത​ല​ക​ള്‍ വ​ഹി​ച്ചു. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. 2015 ലും 2020 ​ലും കോ​ര്‍​പ്പ​റേ​ഷ​ന്‍ കാ​ര​പ്പ​റ​മ്പ് ഡി​വി​ഷ​നി​ല്‍​നി​ന്ന് ര​ണ്ടു ത​വ​ണ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു. 2021 ല്‍ ​കോ​ഴി​ക്കോ​ട് സൗ​ത്ത് നി​യ​മ​സ​ഭാ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ചു. ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​ര​ത്തി​ല്‍ 20.84 ശ​ത​മാ​നം വോ​ട്ട് നേ​ടി.


ഭ​ര്‍​ത്താ​വ് ശോ​ഭി​ന്‍ ശ്യാം ​സിം​ഗ​പ്പൂ​രി​ല്‍ മ​റൈ​ന്‍ എ​ൻ​ജി​നീ​യ​റാ​ണ്. മ​ക്ക​ളാ​യ സ്വാ​തി​ക് ശോ​ഭി​ന്‍ (ഒ​മ്പ​താം ക്ലാ​സ്), ഇ​ഷാ​ന ശോ​ഭി​ന്‍ (മൂ​ന്നാം ക്ലാ​സ്) എ​ന്നി​വ​ര്‍ മ​ലാ​പ്പ​റ​മ്പ് വേ​ദ​വ്യാ​സ വി​ദ്യാ​ല​യ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കാ​ര​പ്പ​റ​മ്പ് തു​ളു​വ​ത്ത് ഹ​രി​ദാ​സ​ന്‍റെ​യും ശ​കു​ന്ത​ള​യു​ടെ​യും ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ്.