ര​മ്യാ ഹ​രി​ദാ​സ് പാ​ണ​ക്കാ​ട്ടെ​ത്തി
Sunday, October 20, 2024 1:27 AM IST
മ​ല​പ്പു​റം: ചേ​ല​ക്ക​ര മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ര​മ്യാ ഹ​രി​ദാ​സ് മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് ര​മ്യ, അ​നു​ഗ്ര​ഹം തേ​ടി സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ വ​സ​തി​യി​ലെ​ത്തി​യ​ത്. മു​സ്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തി​ക​ഞ്ഞ വി​ജ​യ പ്ര​തീ​ക്ഷ​യു​ള്ള സ്ഥാ​നാ​ര്‍​ഥി​യാ​ണ് ര​മ്യ​ഹ​രി​ദാ​സെ​ന്ന് സാ​ദി​ഖ​ലി ത​ങ്ങ​ള്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍ കാ​ത്തി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​ണ് അ​രി​കി​ലെ​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.


പാ​ര്‍​ട്ടി ത​ന്നെ സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചാ​ല്‍ അ​നു​ഗ്ര​ഹം തേ​ടി​യെ​ത്താ​റു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്ന് പാ​ണ​ക്കാ​ടാ​ണെ​ന്ന് ര​മ്യ പ​റ​ഞ്ഞു. താ​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലും ഇ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ര​മ്യ വ്യ​ക്ത​മാ​ക്കി. മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ കെ.​കെ ആ​ബി​ദ് ഹു​സൈ​ന്‍ ത​ങ്ങ​ള്‍ എം​എ​ല്‍​എ, അ​ബ്ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി തു​ട​ങ്ങി​യ​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.