‘ജ​നം പ്രി​യ​ങ്കാ ഗാ​ന്ധി​യെ ച​രി​ത്ര ഭൂ​രി​പ​ക്ഷം ന​ൽ​കി പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് അ​യ​യ്ക്കും’
Monday, October 21, 2024 1:08 AM IST
മു​ക്കം: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം മോ​ദി സ​ർ​ക്കാ​രി​ന്‍റെ ത​ക​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടു​മെ​ന്ന് എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു. കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ വ​ർ​ഗീ​യ ഫാ​സി​സ​വും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ രാ​ഷ്ട്രീ​യ ഫാ​സി​സ​വും കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് ഒ​രു​പോ​ലെ മ​ടു​ത്തു.

ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്വ​വും നി​ല​നി​ന്നു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ജ​നം പ്രി​യ​ങ്കാ ഗാ​ന്ധി​യെ ച​രി​ത്ര ഭൂ​രി​പ​ക്ഷം ന​ൽ​കി പാ​ർ​ല​മെ​ന്‍റി​ലേ​ക്കു അ​യ​യ്ക്കു​മെ​ന്നും എം.​കെ. രാ​ഘ​വ​ൻ എം​പി പ​റ​ഞ്ഞു. തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് നേ​തൃ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​കെ. കാ​സിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി. ചെ​റി​യ​മു​ഹ​മ്മ​ദ്, എ​ൻ.​കെ. അ​ബ്ദു​റ​ഹ്മാ​ൻ, സി.​ജെ. ആ​ന്‍റ​ണി, വി.​കെ. ഉ​സൈ​ൻ കു​ട്ടി, അ​ന്ന​മ്മ മാ​ത്യു, ജോ​ബി ഇ​ല​ന്തൂ​ർ, എം. ​സി​റാ​ജു​ദ്ധീ​ൻ, പി.​ജി. മു​ഹ​മ്മ​ദ്, എം.​ടി. അ​ഷ്റ​ഫ്, ജോ​ർ​ജ് മ​ങ്ങാ​ട്ട്, കെ.​ടി. മ​ൻ​സൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.