ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം: കോ​ഴി​ക്കോ​ടി​ന് കി​രീ​ടം
Monday, October 21, 2024 12:21 AM IST
പെ​രി​യ: ആ​യം​പാ​റ സീ​മെ​റ്റ് ന​ഴ്സിം​ഗ് കോ​ള​ജി​ൽ ന​ട​ന്ന ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​മേ​ഖ​ലാ ക​ലോ​ത്സ​വ​ത്തി​ൽ 218 പോ​യി​ന്‍റോ​ടെ മ​റ്റു​ള്ള​വ​രെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ജേ​താ​ക്ക​ളാ​യി. 72 പോ​യി​ന്‍റോ​ടെ ക​ണ്ണൂ​ർ ഗ​വ.​ആ​യു​ർ​വേ​ദ കോ​ള​ജ് ര​ണ്ടാ​മ​തും 60 പോ​യി​ന്‍റോ​ടെ കോ​ട്ട​ക്ക​ൽ വി​പി​എ​സ്‌​വി ആ​യു​ർ​വേ​ദ കോ​ള​ജ് മൂ​ന്നാ​മ​തു​മെ​ത്തി.

കോ​ഴി​ക്കോ​ട് ഗ​വ. ഹോ​മി​യോ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ റി​ഷാ​ൻ എം. ​ഷി​റാ​സ് 15 പോ​യി​ന്‍റോ​ടെ ക​ലാ​പ്ര​തി​ഭ​യാ​യി. 13 പോ​യി​ന്‍റ് നേ​ടി​യ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വി.​ന​ന്ദ​ന​യും അ​തേ കോ​ള​ജി​ലെ എ​വ്ലി​ൻ മേ​രി ജോ​സ​ഫും ക​ലാ​തി​ല​ക​പ്പ​ട്ടം പ​ങ്കി​ട്ടു. ത​ല​ശേ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത്‌ സ​യ​ൻ​സി​ലെ എ​സ്.​എം.​അ​ഞ്ജി​മ​യാ​ണ് ചി​ത്ര​പ്ര​തി​ഭ. കെ​എം​സി​ടി ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ദി​യ ദാ​സ് സ​ർ​ഗ​പ്ര​തി​ഭ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.


സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ക​നി​ഷ്ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ല​ച്ചി​ത്ര​താ​രം പി.​പി.​കു​ഞ്ഞി​ക്കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ പ്ര​ണ​വ് കെ ,​കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ജ​യിം​സ് ചാ​ക്കോ, പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​താ​റാ​ണി, സീ​നി​യ​ർ സൂ​പ്ര​ണ്ട് സ​ലിം, റി​ഷി​ത സി.​പ​വി​ത്ര​ൻ, കെ.​പ്ര​ണ​വ്, മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.