ക​ട്ടി​പ്പാ​റ ന​സ്ര​ത്ത് യു​പി സ്കൂ​ളി​ൽ കാ​യി​ക വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു
Sunday, October 20, 2024 1:27 AM IST
താ​മ​ര​ശേ​രി: ഈ​ങ്ങാ​പ്പു​ഴ​യി​ൽ സ​മാ​പി​ച്ച താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ കാ​യി​ക​മേ​ള​യി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ 55 പോ​യി​ന്‍റ് നേ​ടി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​യ വി​ജ​യി​ക​ളെ ആ​ദ​രി​ച്ചു. കി​ഡ്ഡീ​സ് വി​ഭാ​ഗം ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടേ​യും വി​ഭാ​ഗ​ത്തി​ൽ സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. അ​നു​മോ​ദ​ന ച​ട​ങ്ങ് ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​മി​ൽ​ട്ട​ൻ മു​ള​ങ്ങാ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ർ ജി​ജോ തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​പി. ഷ​മീ​ർ, സി.​പി. സാ​ജി​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഒ​മ്പ​ത് വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി ഓ​വ​റോ​ൾ ചാ​മ്പ്യ​ൻ​മാ​രാ​യ ന​സ്ര​ത്ത് യു​പി സ്കൂ​ളി​ന് മൈ​ജി സ്പോ​ൺ​സ​ർ ചെ​യ്ത ജേ​ഴ്സി ഫാ. ​മി​ൽ​ട്ട​ൻ മു​ള​ങ്ങാ​ശേ​രി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി​ജോ തോ​മ​സി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കാ​യി​ക​മേ​ള​യു​ടെ വി​ജ​യ​ശി​ല്പി കെ.​യു. തോ​മ​സി​നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രേം​ജി ജെ​യിം​സ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. തു​ട​ർ​ന്ന് ക​ട്ടി​പ്പാ​റ​യി​ൽ ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി. റാ​ലി​ക്ക് സി.​എ​സ്. ധ​ന്യ, സൗ​മ്യ ജോ​സ​ഫ്, സി​സ്റ്റ​ർ ലി​ൻ​സ, മ​ഞ്ജു മാ​ത്യു, സി​സ്റ്റ​ർ സെ​ബി, ഡ​യാ​ന ജോ​സ​ഫ്, ലി​ബി​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.