ക​ള്ളി​യ​ൽ-​തേ​മ്പാ​മൂ​ട്-​പ​രു​ത്തി​പ്പ​ള്ളി റോ​ഡ് ത​ക​ർ​ന്ന നി​ല​യി​ൽ
Tuesday, October 22, 2024 4:34 AM IST
കാ​ട്ടാ​ക്ക​ട: വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളാ​യ നെ​യ്യാ​ർ​ഡാം, കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന പു​ന​ര​ധി​വാ​സ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന സ​മാ​ന്ത​ര റോ​ഡ് ത​ക​ർ​ച്ച​യു​ടെ വ​ക്കി​ൽ. ക​ള്ളി​യ​ൽ-​തേ​മ്പാ​മൂ​ട്-​പ​രു​ത്തി​പ്പ​ള്ളി റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര​യാ​ണ് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

റോ​ഡി​ലെ ടാ​ർ ഇ​ള​കി​മാ​റി​യ​തോ​ടെ സ​ർ​വി​സ് ന​ട​ത്താ​നാ​കി​ല്ലെ​ന്നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ നി​ല​പാ​ട്. നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണി​ത്. തു​റ​ന്ന ജ​യി​ൽ ഉ​ള്‌​പ്പെ​ടെ​യു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഈ ​റോ​ഡ് വ​ഴി എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും.


അ​രു​വി​ക്ക​ര-​പാ​റ​ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ അ​തി​ർ​ത്തി​പ​ങ്കി​ടു​ന്ന റോ​ഡു​കൂ​ടി​യാ​ണി​ത്. റോ​ഡി​ന്‍റെ ശോ​ച‍്യാ​വ​സ്ഥ അ​ധി​ക്ത​ർ ഇ​ട​പെ​ട്ട് എ​ത്ര​യു​വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ‍്യം.