മൃ​ഗ​ശാ​ല​യി​ൽ ക​ര​പ്പ​ക്ഷി​ക​ളു​ടെ വാ​സ​സ്ഥ​ല​ത്തി​ന്‍റേയും ക്വാ​റ​ന്‍റൈൻ സ്റ്റേ​ഷ​ന്‍റേയും ഉ​ദ്ഘാ​ട​നം നാളെ
Tuesday, October 22, 2024 4:49 AM IST
തിരുവനന്തപുരം: സ​ർ​ക്കാ​രി​ന്‍റെ നാ​ലാം നൂ​റു​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി മൃ​ഗ​ശാ​ല​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച ക​ര​പ്പ​ക്ഷി​ക​ളു​ടെ വാ​സ​സ്ഥ​ല​ത്തി​ന്‍റേ​യും ക്വാ​റ​ന്‍റൈ​ൻ സ്റ്റേ​ഷ​ന്‍റേ​യും ഉ​ദ്ഘാ​ട​നം 23നു മ​ന്ത്രി ജെ. ചി​ഞ്ചു​റാ​ണി നി​ർ​വ​ഹി​ക്കും.

മ​ക്കാ​വു പോ​ലെ​യു​ള്ള വി​വി​ധ​യി​നം പ​ക്ഷി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള വാ​സ​സ്ഥ​മാ​ണ് പു​തു​താ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. മൃ​ഗ​ങ്ങ​ൾ​ക്കു​വേ​ണ്ടി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യു​ടെ അ​നു​ബ​ന്ധ​മാ​യാ​ണു മൃ​ഗ​ങ്ങ​ളെ താ​ൽ​ക്കാ​ലി​ക​മാ​യി പാ​ർ​പ്പി​ച്ചു നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ക്വാ​റ​ന്‍റൈൻ സെ​ന്‍റ​ർ നി​ർ​മിച്ചി​രി​ക്കു​ന്ന​ത്.


രാ​വി​ലെ 11ന് മ്യൂ​സി​യം മൃ​ഗ​ശാ​ല ബാ​ൻ​ഡ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ അ​ഡ്വ. വി​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ അ​ധ്യക്ഷ​ത വഹിക്കും. മൃ​ഗ​ശാ​ല വ​കു​പ്പ് സെ​ക്ര​ട്ട​റി പ്ര​ണ​ബ് ജ്യോ​തി​നാ​ഥ്, ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് പി​.എ​സ്. മ​ഞ്ജു​ളാ​ദേ​വി, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡോ. കെ.എ​സ്. റീ​ന, സൂ​പ്ര​ണ്ട് വി. രാ​ജേ​ഷ്, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ എ​സ്.വി. വി​നോ​ദ്, ​വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ നി​കേ​ഷ് കി​ര​ൺ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.