മ​ണ്ണ​ന്ത​ല പ​ള്ളി തിരുനാളിന് കൊ​ടി​യേ​റി
Monday, October 21, 2024 7:01 AM IST
തി​രു​വ​ന​ന്ത​പു​രം: മ​ണ്ണ​ന്ത​ല വി​ശു​ദ്ധ ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ നാ​മ​ധേ​യ​ത്തി​ലു​ള്ള സെ​ന്‍റ് ജോ​ൺ​പോ​ൾ ര​ണ്ടാ​മ​ൻ മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യു​ടെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ട് കൂ​ടി ഇ​ട​വ​ക തി​രു​നാ​ളി​ന് തു​ട​ക്കം കു​റി​ച്ചു. ഇ​ട​വ​ക വി​കാ​രി റ​വ. ഡോ. ​ജോ​ൺ കു​റ്റി​യി​ൽ കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ച്ചു.

തി​രു​നാ​ളി​ന്‍റെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം 5.30 ന് ​ജ​പ​മാ​ല പ്രാ​ർ​ഥ​ന​യും, തു​ട​ർ​ന്ന് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും, നൊ​വേ​ന​യും, 6.30 ന് ​സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ടും. 22, 23, 24,25,26 തീ​യ​തി​ക​ളി​ൽ വൈ​ക്കു​ന്നേ​രം അ​ഞ്ചി​ന് ജ​പ​മാ​ല, സ​ന്ധ്യാ പ്രാ​ർ​ഥ​ന, നൊ​വേ​ന, ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ക്കും.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി 22,23,24 തീ​യ​തി​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​വും ഉ​ണ്ടാ​യി​രി​ക്കും. 25ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും, എം ​സി​വൈ​എം , യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫു​ഡ് ഫെ​സ്റ്റും പ​ള്ളി​യി​ൽ ന​ട​ത്തു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു. 26ന് ​വൈ​കി​ട്ട് പ​തി​വ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന​യും, ഏ​ഴി​ന് തി​രു​നാ​ൾ രാ​സ​യും ന​ട​ത്തും.


റാ​സ​യെ തു​ട​ർ​ന്ന് സ​മാ​പ​നാ​ശീ​ർ​വാ​ദം, വി​ശു​ദ്ധ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ണ​ക്കം ,നേ​ർ​ച്ച എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും.

തി​രു​നാ​ളി​ന്‍റെ സ​മാ​പ​ന ദി​ന​മാ​യ 27ന് ​രാ​വി​ലെ 9.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യും അ​തേ​ത്തു​ട​ർ​ന്ന് പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും ന​ട​ത്ത​പ്പെ​ടു​ന്നു.